തിരൂർ സ്വദേശിയിൽ നിന്ന് ഒരു കോടി രൂപയും 125 പവൻ സ്വർണവും തട്ടിയ യുവതി പിടിയിൽ
By -
7/09/2025 07:30:00 PM
0
ഒരു കോടി രൂപയും 125 പവനും ചതി ചെയ്ത കൈക്കലാക്കിയ സജ്ന@ ഷീന(40) നായികരുമ്പിൽ വീട്, പടിഞ്ഞാറേക്കര, തീരുർ എന്ന സ്ത്രീയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ച 2016 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ തിരൂർ സ്വദേശിയായ ആഷിക്കലി എന്നയാളിൽ നിന്നും അയാൾ തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ള റൈസ്മിൽ ബിസിനസിൽ പാർട്ണർ ആയി ചേരാം എന്ന് പറഞ്ഞു അതിനു വേണ്ടി ആദായ വകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാത്തതിനാൽ പ്രതിയായ സജ്ന @ ഷീന എന്നാൽ സ്ത്രീയുടെ ട്രഷറിയിൽ കുടുങ്ങിക്കിടക്കുന്ന പണം പിൻവലിക്കാൻ സാധിക്കുന്നില്ല എന്നും പിൻവലിക്കുന്നതിന് വേണ്ടി ചെന്നപ്പോൾ ഇൻകം ടാക്സ് വകുപ്പിന്റെ പ്രശ്നം തീർക്കാതെ പണം ലഭിക്കില്ലെന്നും മിനിസ്ട്രി ഓഫ് ഫിനാൻസിന്റെ പ്രോബ്ലം ഉണ്ടെന്നും ഒക്കെ പറഞ്ഞു പറ്റിച്ചു തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരനെ ഒരുകോടി രൂപയും 125 പവൻ സ്വർണവും തട്ടിയെടുത്തു. ഈ സ്ത്രീ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് പലസ്ഥലങ്ങളിലായി മൂന്നുവർഷത്തോളമായി ഒളിവിൽ പോവുകയായിരുന്നു. പാലക്കാട് പലസ്ഥലങ്ങളിൽ മാറിമാറി താമസിച്ച ഇവർ രണ്ടാഴ്ചയായി മൂലയ്ക്കൽ എന്ന സ്ഥലത്ത് താമസിച്ചു വരികയായിരുന്നു. ഇവർ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയതോടൊപ്പം മുൻകൂർ ജാമ്യത്തിന് സുപ്രീംകോടതി വരെ പോയെങ്കിലും അവിടെ നിന്നും കേസിന്റെ ഗൗരവം മനസ്സിലാക്കി കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.. ഇവരുടെ ഈ ചതിയെപ്പറ്റി അന്വേഷണം നടത്തിയ പോലീസിനു മറ്റ് പലരീൽ നിന്നും ഇവർ പണം കൈക്കലാക്കി പറ്റിച്ച വിവരങ്ങളും ലഭ്യമായിട്ടുണ്ട്.. പോലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതലായിട്ട് ചോദ്യം ചെയ്യുമ്പോൾ കൂടുതൽ ലഭ്യമാണ് വിവരങ്ങൾ ലഭ്യമാകും എന്നുള്ള പ്രതീക്ഷയിലാണ് പോലീസ്.
Tags:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍