വെളിയങ്കോട്: സംസ്ഥാന ഗവൺമെൻറിന്റെ
*"ആരോഗ്യം ആനന്ദം: അകറ്റാം അർബുദം"* പദ്ധതിയുടെ ഭാഗമായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ കമ്യൂണിറ്റ് മെഡിസിൻ,
ഓങ്കോളജി വിഭാഗങ്ങളും തൃശൂർ ദയ ആശുപത്രിയും സംയുക്തമായുള്ള ഐ കാൻ അലേർട്ട് ആൻഡ് അലൈവ് എന്ന കാൻസർ കെയർ പദ്ധതി വെളിയങ്കോട് പഞ്ചായത്തിൽ
പ്രവർത്തന സജ്ജമാക്കുവാൻ പ്രസിഡണ്ട് ഷംസു കല്ലാട്ടേലിന്റെ അധ്യക്ഷതയിൽ വെളിയങ്കോട് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു.
"പഞ്ചായത്തിലെ മുഴുവൻ വീടുകളെയും ഉൾപ്പെടുത്തി 3 ഘട്ടങ്ങളിലായി ഗാർഹിക സർവ്വെ
വൈദ്യ പരിശോധന കാൻസർ ചികിത്സ ഉൾപ്പെട്ട ഈ പദ്ധതിയുടെ ആദ്യഘട്ടമായ ഗാർഹിക സർവേ
ജൂലായ് 31 ഒന്നിന് പൂർത്തിയാക്കുമെന്ന്" പ്രസിഡന്റ് പറഞ്ഞു "അതിനായി സന്നദ്ധ സംഘടനകൾ, പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ, ക്ലബ്ബുകാൾ, CSSന്റെ പ്രവർത്തകർ, അംഗണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, കുടുംബശ്രീ, സ്വമേധയാ പ്രവർത്തിക്കാൻ മുന്നോട്ടു വരുന്നവർ, എംടിഎം കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങി സമൂഹത്തിലെ എല്ലാ മേഖലകളിലെയും പ്രവർത്തകരെ പ്രയോജനപ്പെടുത്തുമെന്നും" അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രചാരണത്തിനായി വെളിയങ്കോട് പഞ്ചായത്തിന്റെ ലോഗോ പ്രസിഡന്റ് പ്രകാശനം ചെയ്തു. പദ്ധതിയെ കുറിച്ച് ദയ ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ. ബ്രഹ്മപുത്രൻ, അബ്ദുൽ ബഷീർ, എംടിഎം കോളേജ് ലൈബ്രെറിയൻ ഫൈസൽ ബാവ എന്നിവർ വിശദീകരിച്ചു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മുഴുവൻ വാർഡ് മെമ്പർമാരും സന്നിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപുറത്ത് സ്വാഗതവും, പഞ്ചായത്ത് സെക്രട്ടറി എസ് മനോജ് നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍