പൊന്നാനി നഗരസഭ ഹരിത കർമ്മസേന അംഗങ്ങൾക്ക് യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.

ponnani channel
By -
0

മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതി നിർവ്വഹണത്തിൽ അർപ്പണബോധത്തോടെ സേവനമനുഷ്ഠിക്കുന്ന പൊന്നാനി നഗരസഭയിലെ ഹരിതകർമ്മസേന സഹോദരിമാർക്ക് യൂണിഫോം, ഷൂസ് , മാസ്ക് തുടങ്ങിയ അനുബന്ധ സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.
വിതരണോത്ഘാടനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. 94 ഹരിത കർമ്മസേന അംഗങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മലപ്പുറം ജില്ലയിൽ മെച്ചപ്പെട്ട പ്രവർത്തന മികവിൽ മുൻ നിരയിൽ പ്രവർത്തിച്ചു വരുന്ന ഹരിത കർമ സേനയാണ് പൊന്നാനിയിലേത്.
ഇക്കഴിഞ്ഞ ഓണത്തിന് 5000 രൂപ ഉത്സവബത്തയും വിഷു വിന് 5000 രൂപ വിഷുകൈനീട്ടവും നഗരസഭ നൽകിയിരുന്നു. നിളയോര ടൂറിസം ഡെസ്റ്റിനേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷീന സുദേശൻ അധ്യക്ഷത വഹിച്ചു.
ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രജീഷ് ഊപ്പാല, നഗരസഭ സെക്രട്ടറി സജിറൂൺ, സി.ഡി.എസ് പ്രസിഡണ്ട് ധന്യ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
കൗൺസിലർമാർ , കുടുംബശ്രീ പ്രവർത്തകർ , നഗരസഭ എഞ്ചിനീയർ അരുൺ പ്രതാപ് , കുടുംബശ്രീ മെമ്പർ സെക്രട്ടറി അബ്ദുൽ റഫീഖ്, IRTC റീജിയണൽ കോ-ഓർഡിനേറ്റർ ജയ് സോമനാഥ്, IRTC റിസോഴ്സ് പേഴ്സൺ നിഖിൽ എന്നിവർ പങ്കെടുത്തു.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാർ സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)