പുതുപൊന്നാനി സൗത്ത് വാർഡിൽ മൂന്നാമത്തെ അങ്കണവാടിയ്ക്കും ഹൈടെക് കെട്ടിടമാവും.

ponnani channel
By -
0



പൊന്നാനി നഗരസഭ 2025 -- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 41ാം വാർഡിൽ (പുതുപൊന്നാനി സൗത്ത്) സെന്റർ 6-ാം നമ്പർ അങ്കണവാടിക്കും ഹൈടെക് കെട്ടിടം നിർമ്മിക്കും.

ആല്യാമാക്കാനകത്ത് മുഹമ്മദുകുട്ടിയും കുടുംബവും മാതാപിതാക്കളുടെ സ്മരണയ്ക്കായി വിട്ടുകൊടുത്ത 3 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്.

പുതിയ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോത്ഘാടനം നഗരസഭ ചെയർ പേഴ്സൺ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു.
20 ലക്ഷം രൂപ അടങ്കലിലാണ് കെട്ടിടം നിർമ്മിക്കുന്നത്.
ചടങ്ങിൽ നഗരസഭ വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയർപേഴ്സൺ മാരായ രജീഷ് ഊപ്പാല, ഒ.ഒ. ഷംസു എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
നാട്ടുകാർ, അങ്കണ വാടി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

കൗൺസിലർ അച്ചാറിന്റെ ബാത്തിഷ സ്വാഗതവും വാർഡ് കൺവീനർ വി.എം.എ.ബക്കർ നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)