നീന്തൽ കുളത്തിൽ ജൈത്രയാത്ര തുടർന്ന് ഹയാൻ ജാസിർ
Bold നാലാം വട്ടവും
ദേശീയ മെഡൽ
പൊന്നാനി: തുടർച്ചയായി നാലാം വർഷവും ദേശീയ ഫിൻ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി ഹയാൻ ജാസിർ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന ദേശീയ ഫിൻ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ബൈഫിൻ മത്സരത്തിലാണ് ഹയാൻ ജാസിറിന് സ്വർണ്ണം നീന്തിയെടുത്തത്. കേരളത്തിനു വേണ്ടിയാണ് ഹയാൻ നീന്തൽ കുളത്തിലിറങ്ങിയത്. നേരത്തെ പൂനെയിലും ഡൽഹിയിലും നടന്ന ദേശീയ മത്സരങ്ങളിൽ സ്വർണ്ണം നേടിയിരുന്നു.
ഇത്തവണത്തെ ജില്ല നീന്തൽ മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്വിമ്മിംഗ് അക്കാദമിക്കുവേണ്ടി ഹയാൻ ആറ് സ്വർണ്ണമുൾപ്പെടെ ഏഴ് മെഡലുകൾ സ്വന്തമാക്കിയിരുന്നു.
1500 മീറ്റർ ഫ്രീസ്റ്റൈൽ, 200 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിലാണ് സ്വർണ്ണ മെഡൽ നേടിയത്. 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ സിൽവർ മെഡലും റിലേയിൽ രണ്ടു ഗോൾഡും മെഡലും നേടി.
തുടർച്ചയായി മൂന്നാം തവണയാണ് ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ചാമ്പ്യനാകുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹയാൻ പൊന്നാനി സ്വദേശി കെ വി ജാസിറിൻ്റെയും നഫീസ നുസ്റത്തിൻ്റെയും മകനാണ്. കോച്ചുമാരായ നിസാർ അഹമ്മദിൻ്റെയും സുരേഷ് കുമാറിൻ്റെയും കീഴിലാണ് പരിശീലനം.
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍