പൊന്നാനി : വിശുദ്ധ റബീ ഉൽ അവ്വലിനെ വരവേറ്റി കൊണ്ട് വർഷം ന്തോറും എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ല നടത്തിവരുന്ന പൊന്നാനി മൗലിദ് അശ്ശൈഖ് സൈനുദ്ധീൻ മഖ്ദൂം (റ)ൻ്റെ ചാരത്ത് ചരിത്ര പ്രസിദ്ധമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ ആഗസ്ത് 22 വെള്ളി നടക്കും.
പരിപാടിയുടെ പ്രചാരണാർത്ഥം പോസ്റ്റ് പ്രകാശനം നടത്തി. മുൻ കേരള ഹജ്ജ് കമ്മിറ്റി മെമ്പർ കെ.എം മുഹമ്മദ് കാസിം കോയ, സയ്യിദ് സീതി കോയ തങ്ങൾ, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, ജില്ല ഉപാദ്ധ്യക്ഷൻ ഇബ്രാഹീം ബാഖവി ഊരകം, സെക്രട്ടറി മുനീർപാഴൂർ, റസാഖ് ഫൈസിമാണൂർ, സെക്കീർ കെ.വി, സുബൈർ ബാഖവി, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി,ഹുസൈൻ അയ്രൂർ,സിദ്ധീഖ് അൻവരി, മൻസൂർ പുത്തൻ പള്ളി,ഹമീദ് ലത്തീഫി, നജീബ് അഹ്സനി, ഷഫീഖ് അഹ്‌സനി,ഷാഹുൽ ഹമീദ് മുസ്ലിയാർ സംബന്ധിച്ചു
വിവിത അനുബന്ധ പരിപാടികൾ ആവിശ്കരിച്ചു. പീഠികമൗലിദ്, ബോട്ട് മൗലിദ്,പഴമക്കാരുടെ മൗലിദ്, നാടുണർത്തൽ, അനുസ്മരണ സദസ്സ്, പ്രാസ്ഥാനക സംഗമം, സ്വലാത്ത് ജാഥ, ചീരിനി വരവ്, മുഅല്ലിം സംഗമം, റൗളത്തുൽ ഖുർആൻ പഠിതാകളുടെ സംഗമം എന്നീ പരിപാടികളാൽ നടത്തപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍