പൊന്നാനിയിലെ മുളക്കച്ചവടം – ഒരു പഴയ ഓർമ്മ
പൊന്നാനിയുടെ വ്യാപാരചരിത്രത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ഒന്നായിരുന്നു മുളക്കച്ചവടം. വള്ളുവൻ നാടൻ ദേശങ്ങളിൽ നിന്നുമുള്ള മുളകൾ, തൂതപ്പുഴയും ഭാരതപ്പുഴ വഴിയും പൊന്നാനിയിലെത്തിയിരുന്നു. ഇതിന്‍റെ പ്രധാന വ്യാപാരകേന്ദ്രം കനോലി കനാലിന്റെ തീരത്ത് ഉണ്ടാക്കിയിരുന്ന വില്പനശാലകളായിരുന്നു.
വീടുകൾ, കുടിലുകൾ, കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ അനിവാര്യമായിരുന്ന മുളയും കവുങ്ങും ഇവിടെ വലിയ തോതിൽ വിറ്റഴിക്കപ്പെടുന്നു. പ്രാദേശിക ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം, സമീപ പ്രദേശങ്ങളിലേക്കും ഇവിടെ നിന്നു മുളകൾ കൊണ്ടുപോകപ്പെട്ടു.
കാലക്രമേണ, നിർമ്മാണരീതികളിലെ മാറ്റങ്ങളും, പുതിയ സാമഗ്രികളുടെ വരവുമെല്ലാം മുളക്കച്ചവടത്തിന്റെ പ്രാധാന്യം കുറച്ചുവെങ്കിലും, ഒരുകാലത്ത് പൊന്നാനിയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ മേഖലകൾക്കും മുളക്കച്ചവടം നൽകിയ സംഭാവന ഏറെ വലുതായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍