നിള സാക്ഷിമഴയുരുകുന്നു പ്രകാശിതമായി'

ponnani channel
By -
0
ജി വി രമ ടീച്ചറുടെ ' മഴയുരുകുന്നു ' പ്രഥമ കവിത സമാഹാരം പൊന്നാനി നിളാ തീരത്തു വെച്ച് പ്രകാശനം ചെയ്തു. എഴുത്തിൽ സ്ത്രീ നടത്തങ്ങളുടെ, ഭാവങ്ങളുടെ, തീഷ്ണമായ ജീവിതാനുഭവങ്ങളുടെ കൂടിച്ചേരലാണ് ജി വി രമയുടെ കവിതകൾ 

പ്രകാശനം എഴുത്തുകാരൻ ഇബ്രാഹിം പൊന്നാനി നിർവഹിച്ചു 
പുസ്തകം ഏറ്റു വാങ്ങിയത് ടീച്ചറുടെ സഹ പ്രവർത്തകയും ചെറുവയ്ക്കര സ്കൂൾ എച് എമും കൂടിയായ 
ശ്രീജ ടീച്ചറായിരുന്നു.
പുസ്തകത്തെ പരിചയപെടുത്തിയത് ഫർഹ ഹനീഫും ആശംസകൾ നേർന്നു 
ഇമ്പിച്ചി കോയ കെ 
ഫർഹാൻ ബിയ്യം 
രമ്യ ബാബു 
നീന ജനീവ് 
കെ വി നദീർ 
മുസ്തഫ സർ
മുഹമ്മദ് പൊന്നാനി 
എന്നിവർ സംസാരിച്ചു. 

താജ് ബക്കർ സ്വാഗതവും 
ഹബീബ് സർഗം അധ്യക്ഷത വഹിച്ചു. ഉറൂബ് വായനശാല, ലൈബ്രറിയൻ സുജിന നന്ദി പറഞ്ഞു. പ്രകാശനം സംഘടിപ്പിച്ചത് ഉറൂബ് സാംസ്‌കാരിക കൂട്ടായ്മ പൊന്നാനിയാണ്.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)