തിരൂരങ്ങാടിയുടെ ജനകീയ പോലീസ് ഓഫീസർക്ക് ജനകീയ യാത്രയയപ്പ്.

ponnani channel
By -
0

തിരൂരങ്ങാടി: കഴിഞ്ഞ 3 വർഷമായി തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിൽ പി.ആർ. ഒ ആയി സ്തുഥ്യർഹ സേവനം ചെയ്ത് 33 വർഷത്തെ പോലീസ് സർവ്വീസിലെ തന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ജനകീയ പോലീസ് ഓഫീസറായ സബ് ഇൻസ്പെക്ടർ കെ.അഷ്റഫിന് ഒരുക്കിയ യാത്രയയപ്പ് ജനകീയ യാത്രയയപ്പ് ചടങ്ങായി മാറി. 
തിരൂരങ്ങാടി പോലീസ് സ്റ്റേഷന്റെ ജനകീയ മുഖമായിരുന്നു പി.ആർ. ഒ.അഷ്റഫ്. സ്റ്റേഷനിലെത്തുന്ന ഒട്ടുമിക്ക പരാതികളും പി.ആർ.ഒയുടെ മുമ്പിലെത്തിയാൽ മറ്റു സ്റ്റേഷനുകളെ പോലെ കേസും കോടതിയുമായി പോവാതെ ഇരു കക്ഷികളുമായി സംസാരിച്ച് രമ്യമായി തീർക്കാറാണ് പതിവ്. ചിലപ്പോൾ വിഷയം മണിക്കൂറുകളും ദിവസങ്ങളുമെടുത്താവും പരിഹരിക്കുക. അതിന് പ്രത്യേക വൈഭവം തന്നെയായിരുന്നു എസ്.ഐ. അഷ്റഫിന് . ഒരു സ്റ്റേഷനിലെ പി.ആർ. ഒ .എന്താണെന്ന് എസ്.ഐ. അഷ്റഫിലൂടെ തിരൂരങ്ങാടിക്കാർക്ക് ഇദ്ദേഹം ബോധ്യപ്പെടുത്തി. അത് കൊണ്ട് തന്നെയാണ് അദ്ദേഹം ജനകീയ പോലീസ് ഓഫീസറായി മാറിയത്.
ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് കമ്മറ്റിയാണ് യാത്രയയപ്പ് ചടങ്ങ് ഒരുക്കിയത്. ചെമ്മാട് വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് എം.സി. അറഫാത്ത് പാറപ്പുറം അദ്ധ്യക്ഷത വഹിച്ചു. എൻ.എഫ്.പി.ആർ. സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാ ത്ഥിതി തിരൂരങ്ങാടി എസ്.എച്ച്.ഒ. പ്രദീപ്കുമാർ മെമന്റോ നൽകി.അഷ്റഫ് കളത്തിങ്ങൽ പാറ, അബ്ദുറഹീം പൂക്കത്ത് , മുസ്ഥഫ ഹാജി പുത്തൻ തെരു, പോലീസ് എ.എസ്.ഐ. സുബൈർ, വിവിധ സംഘടനാ ഭാരവാഹികളായ സിറ്റി പാർക്ക് നൗഷാദ് (വ്യാപാരി വ്യവസായി ), യു.എ. റസാഖ് (പ്രസ്സ് ക്ലബ്ബ് ),ഇസ്സു ഇസ്മായിൽ (ജെ.സി.ഐ), സദഖത്തുള്ള ബാബു (ട്രോമാ കെയർ ), മുജീബ് താനാളൂർ, അഷ്റഫ് മനരിക്കൽ, നിയാസ് അഞ്ചപ്പുര, ജമാൽ ഹാജി തിരൂർ, സലാം ഹാജി മച്ചിങ്ങൽ, നസ്റുദ്ധീൻ തങ്ങൾ പ്രസംഗിച്ചു. ഷാജി പരപ്പനങ്ങാടി , രമേശൻ , ബിന്ദു അച്ചമ്പാട്ട്, സുലൈഖ സലാം,സമീറ കൊളപ്പുറം, ഉമ്മു സമീറ തേഞ്ഞിപ്പലം, കോയ കൊല്ലഞ്ചേരി നേത്രത്വം നൽകി.


ഫോട്ടോ:

 സർവ്വീസിൽ നിന്നും വിരമിക്കുന്ന തിരൂരങ്ങാടി സ്റ്റേഷനിലെ പി.ആർ.ഒ. കെ.അഷ്റഫിന് എൻ.എഫ് .പി.ആർ നൽകിയ യാത്രയയപ്പിൽ തിരൂരങ്ങാടി എസ്.എച്ച്.ഒ. പ്രദീപ് കുമാർ മെമന്റോ നൽകുന്നു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)