പൊന്നാനി : ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫെസ്റ്റും 2025-26 അധ്യയന വർഷത്തിലെ ദേശീയ - സംസ്ഥാന പ്രതിഭകളായ 67 വിദ്യാർത്ഥികളെ ആദരിക്കുന്ന അവാർഡ് ദാനവും 'യുഫോറിയ 2026' പ്രൗഢഗംഭീരമായി മാറി...
പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി സുധ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ മിമിക്രി ആർട്ടിസ്റ്റും കലാഭവൻ അഷ്‌റഫ് പൊന്നാനിയും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മിമിക്രിയിൽ ഹാട്രിക് വിജയം നേടിയ മകൻ അബാൻ അഷ്‌റഫും മുഖ്യാതിഥികളായിരുന്നു...
പൊന്നാനി നഗരസഭ കൗൺസിലർമാരായ പി.കെ ഷാഹിന, സോമൻ, സൗദാബി നാലകത്ത്, തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീജ കെ. പ്രമോദ്, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് വനിതാ വിഭാഗം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സി.വി ജമീല, പൊന്നാനി ഏരിയ പ്രസിഡന്റ് പി. അബ്ദുസലാം, പെരുമ്പടപ്പ് ഏരിയ പ്രസിഡന്റ് പി. എം അബ്ദുൽ മജീദ്, ഐ.എസ്.എസ് അലുംനി അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് എം.മുസ്തഫ മാസ്റ്റർ, സെക്രട്ടറി കെ.പി അബ്ദുല്ല, താജ് ഗ്രൂപ്പ് എം.ഡിയും ഐ.എസ്.എസ് വർക്കിംഗ് കമ്മിറ്റി മെമ്പർ കൂടിയായ പി.വി അബ്ദുൽ റഹീം, പി.ടി.എ പ്രസിഡന്റ് കെ. ഫിറോസ്, എം.പി.ടി.എ പ്രസിഡന്റ് ഫസീല, ഹയർ സെക്കണ്ടറി വിഭാഗം പി.ടി.എ പ്രസിഡന്റ് ഒ.മജീദ്, ഐ.എസ്.എസ് എഡ്യൂക്കേഷണൽ ഇൻസ്ടിട്യൂഷൻസ് പ്രസിഡന്റ് പി.വി അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി എം.മുഹമ്മദ് മാസ്റ്റർ, വൈസ് പ്രസിഡന്റ് പി.മുഹമ്മദ് പൊന്നാനി, ഐ.എസ്.എസ് എഡ്യൂക്കേഷൻ കമ്മിറ്റി മെമ്പർ ഡോ. പി.വി ഹബീബ് റഹ്‌മാൻ, അലുംനി അഡ്ഹോക് കമ്മിറ്റി മെമ്പർ ഇസ്ഹാഖ് മാസ്റ്റർ, പ്രിൻസിപ്പാൾ പി.കെ അബ്ദുൽ അസീസ്, അക്കാഡമിക് കോർഡിനേറ്റർ പി.വി അബ്ദുൽ ഖാദർ, ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പാൾ മുഹമ്മദ് , വൈസ് പ്രിൻസിപ്പാൾ വി.വി ജീജ, ഹൈസ്കൂൾ വിഭാഗം അക്കാഡമിക് കൺവീനർ കെ.എച്ച് ഫൈസൽ, യു.പി വിഭാഗം കൺവീനർ കെ.ബി ഉബൈദ, എൽ.പി വിഭാഗം കൺവീനർ റാബിയ സൈനുദ്ധീൻ, കെ.ജി വിഭാഗം കൺവീനർ റഷീന, ഓഫീസ് സൂപ്രണ്ട് കെ. അബ്ദുൽ അസീസ് എന്നിവർ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ്സ് പി.ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.കെ ശഫായത്ത് നന്ദിയും പറഞ്ഞു...
കൂടാതെ അകാലത്തിൽ വിടപറഞ്ഞ 2017-18 ൽ പഠിച്ചിരുന്ന റാമിസ് രാജ മെമ്മോറിയൽ അവാർഡ് 10000 രൂപയുടെ ക്യാഷ് അവാർഡും മൊമെന്റോയും 2024-25 അധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൂടുതൽ മാർക്ക് നേടിയ ഹന പർവീൻ ഏറ്റുവാങ്ങി...
പൊന്നാനി : ഐ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഫെസ്റ്റും അവാർഡ് ദാന സംഗമവും *യുഫോറിയ 2026* പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി.വി സുധ ഉദ്ഘാടനം നിർവ്വഹിക്കുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍