കേന്ദ്രം ആമ ബജറ്റ് നൽകി കേരളത്തെ അവഹേളിച്ചു.. കോൺഗ്രസ്: പൊന്നാനി: കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കേരളം നിരവധി ആവശ്യങ്ങൾ ഉന്നയിച്ചതിൽ ഒന്നും നൽകാതെ ആവശ്യപ്പെടാത്ത ആമ ടൂറിസം പദ്ധതി കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി കേരളത്തിലെ ജനതയെ അവഹേളിക്കുകയാണ് ചെയ്തതെന്ന് സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് കുറ്റപ്പെടുത്തി. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു .ഡിസിസി വൈസ് പ്രസിഡണ്ട് വി ചന്ദ്രവല്ലി, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, സി ജാഫർ, എ വി ഉസ്മാൻ, കെ ജയപ്രകാശ്, എൻ പി നബീൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എൻ പി സുരേന്ദ്രൻ, കാളമ്മൽ അബു, പി സോമൻ, എം കെ റഫീഖ് , പി സക്കീർ, എസ് മുസ്തഫ, യു രവീന്ദ്രൻ, എം ഫസലുറഹ്മാൻ, അറഫാത്ത് പൊന്നാനി എന്നിവർ നേതൃത്വം നൽകി.
കേന്ദ്ര ബജറ്റ് കോൺഗ്രസ് പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി.
By -
2/03/2026 05:54:00 AM
0
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍