പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ‘ഗുരുടകൃഷ്ണ’ ഫിഷിങ് ബോട്ട് ഇന്ന് വൈകിട്ട് ആറ് മണിക്കാണ് അപകടത്തിൽപ്പെട്ട് മുങ്ങിയത് അഴീക്കോട് നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെ കടലിൽ ശക്തമായ കാറ്റിനെ തുടർന്ന് മുങ്ങി.
ബോട്ടിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യബന്ധന ബോട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി കരയിലെത്തിച്ചു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ബോട്ട് പൂർണ്ണമായും മുങ്ങിയത്.
സംഭവത്തിൽ ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. രക്ഷപ്പെടുത്തിയ തൊഴിലാളികളെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
മുങ്ങിയ ബോട്ട് പൊന്നാനി സ്വദേശി സൈനുൽ ആബിദ് (കോലാജി യാരകത്ത്) എന്നവരുടെ ഉടമസ്ഥതയിലുള്ളതാണ്.
—

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍