പൊന്നാനി സ്പോർട്സ് അസോസിയേഷൻ (PSA)അവാർഡ് ദാനചടങ്ങ് സംഘടിയ്ച്ചു.

ponnani channel
By -
0
പൊന്നാനി സ്പോർട്സ് അസോസിയേഷൻ (PSA)
അവാർഡ് ദാനചടങ്ങ് സംഘടിയ്ച്ചു.
അകാലത്തിൽ വിടപറഞ്ഞ പൊന്നാനി സ്പോർട്സ് അസോസിയേഷൻ മെമ്പർമാരായ ആഷിക്ക് മാലിക് & റംഷാദ് എന്നിവരുടെ പേരിൽ ഈ വർഷം മുതൽ പ്രഖ്യാപിച്ച സ്മാരക പുരസ്‌കാര ചടങ്ങ് 
പൊന്നാനി നഗരസഭ ചെയർപേഴ്സൺ CV സുധ ഉത്ഘാടനം ചെയ്തു 
 നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ T K മഷൂദ് അദ്ധ്യക്ഷത വഹിച്ചു.
PSA കൺവീനർ ജവാദ് കെ സ്വാഗതം ആശംസിച്ചു.
സുൽഫിക്കർ,ഹസ്സൻ മിനാർ,എ ബി ഇസ്മായിൽ,കാദർ ആനക്കാരൻ,Skമുസ്തഫ, എന്നിവർ ആശംസ അറീയിക്കുകയും ചെയ്ത ചടങ്ങിൽ PSA പ്രതിനിധി ഫാരിസ് നന്ദിയും പറഞ്ഞു.
 പുരസ്കാരങ്ങൾ കലാ മേഖലയിൽ മലയാള സിനിമയുടെ പ്രതീക്ഷയായ യുവ നടൻ മുസ്തഫ സർഗത്തിനും
കായിക മേഖലയിൽ ഹാൻഡ്സ്പോർട്ട് ഓപ്പൺ പാരീസ് വേൾഡ് പാരാ ഗ്രാൻഡ് പ്രിക്സ് 2025ൽ പങ്കെടുത്ത മുഹമ്മദ്‌ ബസിൽനും നൽകി ആദരിക്കുകയും
ഐക്കരാഷ്ട്രസഭ മോഡൽ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സഫാനയെയും 
ഹിമാചൽ പ്രദേശിൽ നടന്ന ദേശീയ കബഡി ചാമ്പ്യൻഷിപ്പ് U19 സീനിയർ വിഭാഗത്തിൽ കേരള ടീമിന് വേണ്ടി മത്സരിച്ച അർഷ ഷെറിൻനെയും ജനപ്രതിനിധിയായ PSA യുടെ ചെയർമാനും പൊന്നാനി നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ T k മഷൂദിനേയും ചടങ്ങിൽ ആദരിച്ചു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)