തിരൂർ :കേരള പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന ഹെഡ് ക്വാർട്ടേഴ്‌സ് കമ്മീഷണറായി ടി.വി ജലീൽ വൈരങ്കോട് നിയമിതനായി. സ്‌കൗട്ട്സ് സംസ്ഥാന തല പബ്ലിക്കേഷൻ ആൻ്റ് മീഡിയ ചുമതലയും വഹിക്കും. കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കൻ്റ്റി സ്ക്കൂൾ ഇംഗ്ലീഷ് അധ്യാപകനും സ്‌കൗട്ട്സ് ആൻ്റ് ഗൈഡ്സ് പരിശീലകനും ജില്ലാ പബ്ലിക് റിലേഷൻ കമ്മീഷണറുമാണ് .ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 2022 ലെ സംസ്ഥാന അധ്യാപക പുരസ്കാരമായ ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് ജേതാവ് കൂടിയാണ്.സ്കൗട്ട്, ഗൈഡ് കുട്ടികൾക്കും അധ്യാപകർക്കും ഉപജില്ലാ,ജില്ലാ തലങ്ങളിൽ നിരവധി പരിശീലനങ്ങൾ നൽകിയിട്ടുണ്ട്. ഹാം റേഡിയോ ലൈസൻസുള്ള ഓപ്പറേറ്റർ കൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് പ്രോഗ്രാമായ ജോട്ടാ - ജോട്ടിയിൽ പങ്കെടുത്തിട്ടുണ്ട്. വിഷൻ പദ്ധതിയുടെ ഭാഗമായുള്ള സ്നേഹഭവനം, വിദ്യാകിരണം, കൂടെയുണ്ട് കൗൺസലർ തുടങ്ങി ഒട്ടനവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും കൊവിഡ് കാരണം ദുരിതമനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് സഹായ മെത്തിക്കുന്നതിലും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കൽ തുടങ്ങിയ ജില്ലയിലെ നിരവധി സേവനപ്രവർത്ത നങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യയിലും മാധ്യമ മേഖലയിലും വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
തിരുന്നാവായ വൈരങ്കോട് സ്വദേശിയായ ജലീൽ ഐ. എസ്. എം സംസ്ഥാന വൈസ് പ്രസിഡന്റ്, കെ എൻ എം മർക്കസുദ്ദഅവ തിരൂർ മണ്ഡലം ജോ : സെക്രട്ടറി, തിരുന്നാവായ പഞ്ചായത്ത് എം.എസ് എഫ് പ്രസിഡൻ്റ്, തിരൂർ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി, ജെ.സി.ഐ ഇന്ത്യ മേഖല 21 സ്‌ക്കൂൾ കോർഡിനേറ്റർ, ഫോക്കസ് ഇന്ത്യ ദേശീയ എക്സ്ക്യുട്ടീവ് അംഗം, കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ അസോസിയേറ്റ് സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.ആലത്തിയൂർ കെ. എച്ച്. എം. ഹയർ സെക്കന്ററി സ്ക്കൂളിലെ അധ്യാപികയും സ്‌കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ റംഷീദയാണ് ഭാര്യ. മക്കളായ മിൻഹയും മിഷലും സ്‌കൗട്ട്സ് ആൻ്റ് ഗൈഡ്സ് രാജ്യ പുരസ്കാർ അവാർഡ് ജേതാക്കളാണ്. ഇളയ മകൻ മിവാൻ കബ്ബ് അംഗവുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍