കെ എസ് ആർ ടിസി ബസ്സിൽ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.

ponnani channel
By -
0
പൊന്നാനി :കെ എസ് ആർ ടി സി ദീർഘ ദൂര ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ മൊബൈൽ ഫോണും രേഖകളും അടങ്ങിയ ബാഗ് മോഷണം നടത്തിയ കാടാമ്പുഴ താണിയപ്പൻ കുന്നിൽ താമസിക്കുന്ന പള്ളിയാലിൽ നൗഫൽ 32 വയസ്സ് എന്നയാളെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തു മണിയോടെ മാണൂരിൽ വെച്ചാണ് തൃശൂർ കൂളിമുട്ടം സ്വദേശി നജീബിന്റെ വില കൂടിയ മൊബൈൽ ഫോണുകളും രേഖകളും അടങ്ങിയ ബാഗ് മറ്റാരും കാണാതെ തന്ത്ര പൂർവ്വം തന്റെ ബാഗിന്റെ ഉള്ളിൽ ഒതുക്കി നൗഫൽ ബസ്സിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു .കൈക്കലാക്കിയ ഫോൺ സുഹൃത്തിനു നൽകിയത് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയും ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തി കാടാമ്പുഴയിൽ നിന്ന് പിടി കൂടുകയായിരുന്നു .പൊന്നാനി പോലീസ് ഇൻസ്‌പെക്ടർ സതീഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ വിനോദ് T M അനന്ത ലക്ഷ്മി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർ സജിൽ എന്നിവർ അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പേരിൽ സമാനമായി ട്രെയിനുകളിൽ നിന്ന് യാത്രകാരുടെ ബാഗ് മോഷ്ടിച്ച കേസുകളുണ്ട്. പ്രതിയെ 2 കിലോ കഞ്ചാവുമായി നാല് വർഷം മുമ്പ് കൽപകഞ്ചേരി പോലീസ് പിടി കൂടിയിരുന്നു. ലഹരി ഉപയോഗിക്കുന്നതിനു പണം കണ്ടെത്താൻ ആണ് പ്രതി മോഷണം നടത്തി വരുന്നത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)