വിനോദ് തലപ്പള്ളിയുടെ വിയോഗത്തിൽ തിരൂർ പ്രസ് ക്ലബ് അനുശോചിച്ചുമക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് തിരൂർ പ്രസ് ക്ലബും പൗരാവലിയും

ponnani channel
By -
0
വിനോദ് തലപ്പള്ളിയുടെ വിയോഗത്തിൽ തിരൂർ പ്രസ് ക്ലബ് അനുശോചിച്ചു

മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് തിരൂർ പ്രസ് ക്ലബും പൗരാവലിയും

തിരൂർ : ദേശാഭിമാനി തിരൂർ ലേഖകനും തിരൂർ പ്രസ് ക്ലബ് മുൻ പ്രസിഡൻ്റുമായ വിനോദ് തലപ്പള്ളിയുടെ അകാല വിയോഗത്തിൽ തിരൂർ പ്രസ് ക്ലബ് അനുശോചിച്ചു. തിരൂർ പ്രസ് ക്ലബിൽ നടന്ന അനുശോചന യോഗം കുറുക്കോളി മൊയ്തീൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി.കെ. രതീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് തിരൂർ പ്രസ് ക്ലബും പൗരാവലിയും വിനോദ് തലപ്പള്ളിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുന്നതിൻ്റെ പ്രഖ്യാപനവും നടന്നു. പദ്ധതിയിലേക്കുള്ള ആദ്യ ഫണ്ട് കൈമാറ്റം തിരൂർ നഗരസഭ ചെയർപേഴ്സൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി നിർവഹിച്ചു. ജില്ല പഞ്ചായത്തംഗം വെട്ടം ആലിക്കോയ, താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിപ്പ തെയ്യമ്പാടി, മുൻ തിരൂർ നഗരസഭ ചെയർമാൻ അഡ്വ. എസ്. ഗിരീഷ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ യാസർ പൊട്ടച്ചോല, ദീപ പുഴക്കൽ, അഹ്മദ് പൂവിൽ, ദിലീപ് അമ്പായത്തിൽ, പി.എ. ബാവ, വേണു ഗോപാൽ കൊൽക്കത്ത, പി.പി. അബ്ദുറഹ്മാൻ, രവി തേലത്ത്, അഡ്വ. വിക്രമ കുമാർ മുല്ലശ്ശേരി, സത്യാനന്ദൻ, ഷാഫി സബ്ക്ക, നേഹ ചെമ്പകശ്ശേരി, പ്രമോദ് തിരൂർ, മുരളീധരൻ പടനാട്ടിൽ, ഇബ്നുൽ വഫ, നന്ദകുമാർ, പി.എസ്. സഹദേവൻ തുടങ്ങിയ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംസാരിച്ചു. തിരൂർ പ്രസ് ക്ലബ് സെക്രട്ടറി എ.പി. ഷഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് വി.കെ. റഷീദ് നന്ദിയും പറഞ്ഞു.
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)