പൊന്നാനി : സൂഫിസത്തിന്റെ പേര് പറഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യുകയും ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ വികലമാക്കുകയും ചെയ്യുന്ന വ്യാജൻമാരെ സൂക്ഷിക്കണമെന്ന് കെ എം മുഹമ്മദ് കാസിം കോയ പറഞ്ഞു. പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിൽ നടന്ന ശൈഖ് ജീലാനി ആണ്ട് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.എങ്ങനയാണ് ശരീഅത്തിൽ നിന്ന് അണുവിട വ്യതിചലിക്കാതെ ത്വരീഖത്തിന്റെ മാർഗ്ഗത്തിൽ വിശ്വാസിക്ക് ജീവിക്കാൻ കഴിയുക എന്നതിന്റെ വിശദീകരണമായിരുന്നു മഹാനായ ഷെയ്ഖ് ജീലാനി നമ്മെ പഠിപ്പിച്ചതും നമുക്ക് മാതൃക കാണിച്ചതും. ആ സന്ദേശങ്ങൾ ഉൾക്കൊണ്ട് കള്ളത്വരീഖത്തിലും വ്യാജ ആത്മീയ സംഘങ്ങളുടെയും കെണിവലകളിൽ പെട്ട് പോവാതിരിക്കാൻ വിശ്വാസി സമൂഹം ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുഹ്‌യുദ്ധീൻ മൗലിദും മുഹ്‌യുദ്ധീൻ റാതീബും പ്രാർത്ഥനാ സദസ്സും നടന്നു.
റഫീഖ് സഅദി, ഉസ്മാൻ മുസ്‌ലിയാർ,ഹാജി പി ശാഹുൽ ഹമീദ് മുസ്ലിയാർ, ഫള്ലുറഹ്മാൻ മുസ്‌ലിയാർ, അനസ് അദനി, കെ എം ഇബ്രാഹിം ഹാജി എന്നിവർ സംബന്ധിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍