ചങ്ങരംകുളം മാന്തടത്തിൽ വാഹനാപകടം, യുവാവ് മരണപ്പെട്ടു.ചങ്ങരംകുളം:ചങ്ങരംകുളം മാന്തടത്തിൽ വെച്ച് കെ എസ് ആർ ടിസിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. ഒതളൂർ സ്വദേശി തേക്കത്ത് വളപ്പിൽ സുനിൽ കുമാറി ന്റെയും, സിന്ധുവിന്റെയും മകൻ അശ്വിനാണ് (20)മരണപ്പെട്ടത്.ചങ്ങരംകുളത്ത് നിന്നും എടപ്പാളിലേക്ക് പോകുകയായിരുന്ന ബൈക്കും കോഴിക്കോട് ഭാഗത്തു നിന്നും വന്ന കെ എസ് ആർ ടി സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.ബൈക്കിൽ കൂട്ടുകാരനുമൊത്ത് സഞ്ചരിച്ചിരുന്ന അശ്വിന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരിന്നു.കൂട്ടുകാരനായ പടിഞാറ്റുമുറി സുനിലിന്റെമകനുമായ അഭിരാമിനെ അതീവഗുരുതര പരുക്കുകളോടെ തൃശൂർ അമല ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിപ്പിച്ചു.ബോഡി ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നു.
ചങ്ങരംകുളം മാന്തടത്തിൽ വാഹനാപകടം, യുവാവ് മരണപ്പെട്ടു.
By -
8/24/2022 11:00:00 AM0 minute read
0