തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഫിഷറീസ് ഓഫീസ് മാർച്ച് 26

ponnani channel
By -
1 minute read
0

തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഫിഷറീസ് ഓഫീസ് മാർച്ച് 26 ന്പൊന്നാനി : തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പൊന്നാനി ഫിഷറീസ് ഓഫീസിലേക്ക്  26 ന് വെള്ളിയാഴ്ച മാർച്ച് ചെയ്യുന്നു പതിറ്റാണ്ടുകളായി പൊന്നാനിയിലെ മത്സ്യ തൊഴിലാളികളോട് ഇടത് വലത് മുന്നണി സർക്കാറുകൾ സ്വീകരിച്ച് പോന്നിരുന്ന അവഗണനക്കെതിരെ  ശബ്ദികേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ് തീരദേശ സുരക്ഷ സംവിധാനങ്ങൾ ശക്തി പെടുത്തുക,ശാസ്ത്രീയമായ രീതിയിൽ കടൽ ഭിത്തികൾ നിർമ്മാണം ഉടൻ പൂർത്തിയാക്കുക, മത്സ്യബന്ധനത്തിനാവശ്യമായ ഇന്ധനങ്ങൾക്ക് വില കുറച്ച് സബ്സിഡി പുനസ്ഥാപിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് മാർച്ച്വെള്ളിയാഴ്ച പൊന്നാനി MES ഗ്രൗണ്ടിൽ നിന്നും രാവിലെ 9.30 ന്  തുടങ്ങും പ്രതിഷേധ മാർച്ചിനെ അഭിസംബോധനം ചെയ്ത് കൊണ്ട് SDPi സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി സെക്രട്ടറി അഡ്വ.കെ.സി നസീർ പൊന്നാനി മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി തിരൂർ മണ്ഡലം പ്രസിഡന്റ്  ജുബൈർ കല്ലൻ തവനൂർ മണ്ഡലം പ്രസിഡന്റ് അബ്ദുള്ളക്കുട്ടി തിരുത്തി എന്നിവർ സംസാരിക്കുംപത്ര സമ്മേളനത്തിൽ SDPi ജില്ല സെക്രട്ടറി അഡ്വ. കെ സി നസീർ തിരൂർ മണ്ഡലം പ്രസിഡന്റ് ജുബൈർ കല്ലൻ പൊന്നാനി മണ്ഡലം പ്രസിഡന്റ് അൻവർ പഴത്തി വൈസ് പ്രസിഡന്റ് മാരായ ഫത്താഹ് പൊന്നാനി ഹസൻ ചിയ്യാനൂർ പങ്കെടുത്തു
Tags:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)