തണലെകാൻ തണൽ ക്ലബ്ബ്.ഡ്രസ്സ് ബാങ്കിന്റെ പ്രവർത്തനത്തോടെ തുടക്കം തിരൂർ :വിദ്യാർത്ഥികൾ ക്കിടയിൽ കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പറവണ്ണ സലഫി ഇ എം യു പി സ്കൂളിൽ തണൽ എന്ന പേരിൽ ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഉൽഘടനം ജെ സി ഐ കുറ്റിപ്പുറം സോൺ പ്രസിഡന്റ് മൊയ്‌ദീൻ കുട്ടി മാസ്റ്റർ നിർവഹിച്ചു. കുറ്റിപ്പുറം ജെ സി ഐ യുടെ സഹകരണത്തോടെ വിദ്യാലയത്തിൽ നടപ്പാക്കുന്ന ഡ്രസ്സ് ബാങ്കിന്റെ ഉൽഘടനം റസാഖ് പാലോളി നിർവഹിച്ചു.തണൽ ക്ലബ്ബും റെഡ് ക്രോസ് യൂണിറ്റും ചേർന്ന് ശേഖ രിക്കുന്ന വസ്ത്രങ്ങൾ അർഹരായവർക്ക് എത്തിക്കും. ജെ സി ഐ യുടെ സഹായത്തോടെ യാണ് പദ്ധതി നടപ്പിലാക്കുന്നത്.തണൽ ക്ലബ് കോർഡിനേറ്റർ നൂർജഹാൻ, നാസ്സർ ടി എം, ഫാത്തിമ സൈദ, ഗിരിജ വി വി തുടങ്ങിയവർ സംബന്ധിച്ചു.
By -
8/21/2022 07:35:00 AM0 minute read
0