
പൊന്നാനി കടലിൽ മത്സ്യബന്ധനത്തിടപൊന്നാനി സ്വദേശി ബിനിയാം എന്നയാളുടെ ഉടമസ്ഥതയിലുള്ള ബാക്കിയ എന്ന ബോട്ടിലെ വലയുടെ റോപ്പ് മുനമ്പം സ്വദേശിയുടെ സെൻ്റ് ആറ്റണി എന്ന ബോട്ടിൽ കുടുങ്ങി ബാക്കിയ ബോട്ടിലെ 'സുനാമി' മുറിഞ്ഞ് തൊഴിലാളികളുടെ ശരീരത്തിലേക്ക് വീണാണ് അപകടം ഉണ്ടായത്. _അപകടത്തിൽ പരിക്കുപറ്റിയ ബാക്കിയ ബോട്ടുടമ പൊന്നാനി സ്വദേശി ബിനിയാം (31), വെസ്റ്റ് ബംഗാൾ സ്വദേശികളായ പ്രസാദ് (35), ഷാജഹാൻ (35), ബൽറാം (35), സെഫുവാൻ (32), എന്നിവരെ അൽ ഫസാ, എം.എസ്.എസ്, പൊന്നാനി ആംബുലൻസ് എന്നീ പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു