വില്ലേജ് ഓഫീസ് സേവനം കാര്യക്ഷമമാക്കുക യൂത്ത് ലീഗ് പ്രതിഷേധം പൊന്നാനി: കേരളത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രത കൂടിയ നഗരസഭയായ പൊന്നാനി നഗരം വില്ലേജ് ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമ മാക്കണം എന്നാവശ്യപ്പെട്ടു മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി..നഗരം വില്ലേജ് ഓഫീസ് പരിധിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ സേവനത്തിനു ആശ്രയിക്കുന്നത് അത് കൊണ്ട് വില്ലേജ് 13 വാർഡുകൾക്ക് ഒരു ഓഫീസ് എന്ന നിലയ്ക്ക് വിഭജനം വേണമെന്നും, ഓഫീസ് കെട്ടിടം പൊളിച്ചു ആധുനിക രീതിയിൽ പുനർനിർമ്മിക്കണമെന്നും ,ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും, വില്ലേജ് ജനകീയ സമിതി ചേരാത്തതിനാൽ പട്ടയം അടക്കമുള്ള വിഷയം നടപടി ആവാത്തത് പ്രതിഷേധർഹമാണെന്നും യൂത്ത് ലീഗ് നേതാക്കൾ വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു..മുസ്‌ലിം യൂത്ത് ലീഗ് മുൻസിപ്പൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷബീർ ബിയ്യം, മുസ്‌ലിം യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡന്റ്‌ എൻ. ഫസലുറഹ്മാൻ, ജനറൽ സെക്രട്ടറി ഇല്യാസ് മൂസ, ട്രഷറർ ഫാറൂഖ് പുതുപൊന്നാനി,ദളിത്‌ ലീഗ് ജില്ലാ ഭാരവാഹി സുരേഷ് വി പി,സലീം ഗ്ലോബ്,തീര ദേശ മേഖല മുസ്‌ലിം ലീഗ് ഭാരവാഹികളായ പി കെ അഷ്‌റഫ്‌, അബ്ദുൽ കരീം, എ എ റഊഫ്, കാദർ ആനക്കാരൻ, ടൌൺ മേഖല മുസ്‌ലിം ലീഗ് ഭാരവാഹി അമീൻ കമാൻ വളവ്,നഗരസഭാ കൗൺസിലർ റാഷിദ്‌ നാലകത്ത്,കെ എം സി സി നേതാവ് എ.യു. ശറഫുദ്ധീൻ,എന്നിവർ നേതൃത്വം നൽകി

ponnani channel
By -
0
വില്ലേജ് ഓഫീസ് സേവനം കാര്യക്ഷമമാക്കുക യൂത്ത് ലീഗ് പ്രതിഷേധം പൊന്നാനി: 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)