തിരൂർ ടാസിന്റെ രണ്ടാമത് നാടകവും "കലാകാരന് കൈത്താങ്ങ് " പദ്ധതിയുടെ ആരംഭവും 28ന്

ponnani channel
By -
0

തിരൂർ ആർട്സ് സൊസൈറ്റി രണ്ടാമതായി തിരൂരിന് കാഴ്ചവെക്കുന്ന തിരുവനന്തപുരം സംസ്കൃതിയുടെ "ബോധിവൃക്ഷ തണലിൽ" എന്ന നാടകം ഫെബ്രുവരി 28ന് വൈകിട്ട് 6 30ന് തിരൂർ പൂക്കയിൽ ട്രസ്റ്റ് പ്ലാസ ഓഡിറ്റോറിയത്തിൽ അരങ്ങേറും. പ്രശസ്ത നടനും നാടകകൃത്തും സംവിധായകനുമായ കണ്ണൂർ വാസൂട്ടിയാണ് ഈ നാടകം സംവിധാനം ചെയ്തിട്ടുള്ളത് . അവശ നാടക കലാകാരന്മാർക്ക് താങ്ങും തണലും ആവുക എന്ന ലക്ഷ്യത്തോടെ "കലാകാരന് കൈത്താങ്ങ് " എന്ന പദ്ധതിയിലൂടെ സഹായം നൽകുന്നതിൻ്റെ ആരംഭവും 28ന് നടക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു .

ടാസ് പ്രസിഡൻറ് ബഷീർ പുത്തൻവീട്ടിൽ, സെക്രട്ടറി സൂരജ് ഭാസുര , ഉപദേശക സമിതി അംഗങ്ങളായ സേൽറ്റി തിരൂർ, എപിപി ഈശ്വർ , ജോയിന്റ് സെക്രട്ടറി വി കെ സൈനുദ്ദീൻ , ജയരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)