ഡോ:അനിൽ വള്ളത്തോളിന് ആദരവും പുസ്തക പ്രകാശനവും നാളെ തിരൂരിൽ

ponnani channel
By -
0


തീരുർ :തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല
 വൈസ് ചാൻസലർ
പദവിയിൽ നിന്നും 
ഫെബ്രുവരി 28ന് 
പടിയിറങ്ങുന്ന ഡോ: അനിൽ വള്ളത്തോളിനെ തീരുർ പൗരാവലി ആദരിക്കും.
തിരൂർ മംഗലം സ്വദേശിയായ ഡോ: അനിൽ വള്ളത്തോൾ
വൈസ് ചാൻസലർ പദവിയിരിക്കെ നടത്തിയ സേവന
പ്രവർത്തനങ്ങളെ മാനിച്ചാണ് ആദരവ് നൽകുന്നത്.
ഇതോടൊപ്പം മലയാള സർവകലാശാല പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കുന്ന" "മലബാർ പ്രക്ഷോഭം ശതാബ്ദി ചിന്തകൾ " എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

ഹോപ്പ് തീരുരിന്റെ
ആഭിമുഖ്യത്തിലാണ്
പരിപാടി സംഘടിപ്പിക്കുന്നത്.


നാളെ ശനിയാഴ്ച ഉച്ചക്ക് 2.30ന് തുഞ്ചൻപറമ്പിനടുത്തുള്ള യൂണിറ്റി ക്യാമ്പസ്സിലാണ് പരിപാടി . 
ചടങ്ങ് സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനാവും.
തീരുർ തഹസീൽദാർ പി. ഉണ്ണി 
മുഖ്യ പ്രഭാഷണം നടത്തും.തീരുർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. യൂ. സൈനുദ്ധീൻ,
 നഗരസഭ ചെയർപേഴ്സൺ എ. പി. നസീമ തുടങ്ങി 
ജനപ്രതിനിധികൾ,
 ഉദ്യോഗസ്ഥർ എഴുത്തുകാർ,, സാംസ്കാരിക പ്രവർത്തകർ
എന്നിവർ പങ്കെടുക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)