ചിറക്കൽ ഉമ്മറിന് തുഞ്ചൻ സർവകലാശലയുടെ ആദരം.

ponnani channel
By -
0

തിരുന്നാവായ: മാമാങ്ക സ്മാരകങ്ങുടെ പരിരക്ഷണത്തിനും നിളാ സംസ്കൃതിയുടെ പരിപോഷണത്തിനും നൽകിയ സംഭാവനകൾക്ക് സാമൂഹിക സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകനായ ചിറക്കൽ ഉമ്മറിനെ തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവ്വകലാശാലയുടെ പ്രത്യേക ആദരവ് ലഭിച്ചു.സർവകലാശാലയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസ് ലർ ഡോ: അനിൽ വള്ളത്തോൾ പ്രശസ്തി പത്രം ചിറക്കൽ ഉമ്മറിന് കൈമാറി.

അന്യാധീന പെട്ട് കൊണ്ടിരുന്ന മാമാങ്ക സ്മാരകങ്ങൾ സർക്കാർ സംരക്ഷിതമാക്കുകയും സന്ദർശകർക് വേണ്ടി ഉപയോഗപെടുത്തുകയും ചെയ്തതിൽ മുഖ്യ നേതത്വം വഹിച്ചത് ചിറക്കൽ ഉമ്മറാണ്. കളരിയേ പ്രോത്സാഹിപ്പിച്ച് എല്ലാവർഷവും കളരിപ്രദർശനം സംഘടിപ്പിക്കുന്നതിലും ചരിത്രവിദ്യാർത്ഥികൾക്കും മറ്റു സന്ദർശകർക്കു മാമാങ്ക ചരിത്രവും നിളയുടെ സാംസ്കാരിക പൈതൃകത്തെ കുറിച്ചുള്ളു പഠനങ്ങൾ നൽകുകയും ചെയ്തു വരുന്നു.
ചരിത്ര പണഡിതൻ ഡോ: എൻ.എം നമ്പൂതിരിയുടെ സഹായത്തോടെ പ്രാദേശിക ചരിത്രം പഠിച്ച ചിറക്കൽ ഉമ്മർ, മലയാളം സർവ്വകലാശാലയിലും, ശ്രി.ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലും വിവിധ വിദ്യാഭ്യാസ്ഥാപനങ്ങളിലും, സംഘടന നകളിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.മലപ്പുറം ഡി ടി പി സി യിൽ കെയർട്ടേക്കറായി സേവനം ചെയ്യുന്നതിനാൽ ദിനംപ്രതി മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് മാമാങ്ക ചരിത്ര വിവരണവും നടത്തി വരുന്നു. മാമാങ്കചരിത്രവുമായി ബന്ധപ്പെട്ട കുടുംബങ്ങളെ കണ്ടത്തി രണ്ടര നൂറ്റാണ്ടിന്ശേഷം ചരിത്ര കുടുബ സംഗമം സംഘടിപ്പിച്ചതും ഓരോ വർഷവും മാമാങ്കചരിത്രത്തിലെ വിവിധ സംഭവങ്ങൾ പുനരാവിസ്കരിച്ച് വരുന്നതും ഏറെ ജന ശ്രദ്ധയാകർശിച്ചിരുന്നു.ചരിത്ര സ്മാരകങ്ങളുടെ ഔദ്യോഗിക ഗൈഡായി ഡി.ടി.പി.സി.ചിറക്കൽ ഉമ്മറിനെ നിയമിച്ചതിനാൽ, ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന വിവിധ ബിരുധ ബിരുധാനന്തര വിദ്യാർത്ഥികൾ ചരിത്രം, പരിസ്ഥിതി പഠനത്തിനായി സമീപിക്കുന്നത് ഉമ്മറിനെയാണ്.
 
അപൂർവ്വ ചരിത്ര ഗ്രഥന്ഥങ്ങൾ അടങ്ങിയ ലൈബ്രറി ഉമ്മറിന് ഉണ്ട്. കൂടാതെ ഉമ്മറിൻ്റെ പിതാവ് ചിറക്കൽ കോയയുടെ പേരിൽ മലയാളം സർവ്വകലാശാല ലൈബ്രറിൽ ഒരു ഗ്രന്ഥശേഖരവും ഉണ്ട്.തരിസായി കിടന്നിരുന്ന ചങ്ങമ്പളളി അങ്കണം വനമാക്കി മാറ്റി ചിറക്കൽ ഉമ്മർ നിരവധി പരിസ്ഥിതി സംഘടനങ്ങളുടെ പ്രവർത്തകൻ കൂടിയാണ്.തിരുന്നാവായ കാദനങ്ങാടി സ്വദേശിയായ ചിറക്കൽ ഉമ്മർ വി വിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടകളുടെ ഭാരവാഹി കുടിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)