എസ് വൈ എസ് തിരൂർ സോൺ യൂത്ത് പാർലമെന്റിന് പ്രൗഢമായ തുടക്കം

ponnani channel
By -
0
എസ് വൈ എസ് തിരൂർ സോൺ യൂത്ത് പാർലമെന്റിന് പ്രൗഢമായ തുടക്കം\

"സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം" എന്ന പ്രമേയത്തിൽ എസ് വൈ എസ് തിരൂർ സോൺ യൂത്ത് പാർലമെന്റിന് ബി പി അങ്ങാടിയിൽ രിസാല ചീഫ് എഡിറ്റർ സുലൈമാൻ സഖാഫി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ കുറ്റൂർ അബ്ദുറഹ്മാൻ ഹാജി പതാക ഉയർത്തി,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ പ്രാർത്ഥന നിർവ്വഹിച്ചു. സോൺ പ്രസിഡന്റ് ശാഹിദ് അഹ്സനി അൽ ഹികമി അധ്യക്ഷത വഹിച്ചു.സാമൂഹിക വികസനം സാംസ്കാരിക നിക്ഷേപം എന്ന പ്രമേയത്തെ അധികരിച്ച് എസ് വൈ എസ് സംസ്ഥാന സെക്രെട്ടറി എം സ്വാദിഖ് മാസ്റ്റർ വെളിമുക്ക് പ്രഭാഷണം നടത്തി, ഇസ്‌ലാം സാമൂഹിക പാഠങ്ങൾ എന്ന വിഷയത്തിൽ എസ് വൈ എസ് സംസ്ഥാന സെക്രെട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി സംസാരിച്ചു. അഹ്‌മദ്‌ മുഹ്‌യദ്ധീൻ മുസ്‌ലിയാർ, ഫഖ്‌റുദ്ധീൻ സഖാഫി ചേലൂർ, കുഞ്ഞിപ്പ തങ്ങൾ തെക്കൻ കുറ്റൂർ സംബന്ധിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)