അംബുജം തമ്പുരാട്ടിയെവേദിയിലെത്തിക്കുന്നു

ponnani channel
By -
0

വാർദ്ധക്യത്തിൻ്റെ അവശത വകവെക്കാതെ
യാത്ര വീര്യത്തോടെ അംബുജം തമ്പുരാട്ടി
തിരുന്നാവായ: വീട്ടിൽ നിന്നും പുറത്തിറങ്ങാതെ 
വാർദ്ധക്യത്തിൻ്റെ അവശതയിൽ അകത്തളത്തിൽ ഒതുങ്ങിയ അംബുജം തമ്പുരാട്ടിക്ക് നാവാ മണപ്പുറത്ത് രാജവംശ സംഗമം നടക്കുന്നതറിഞ്ഞ് ആത്മഹർഷം.ചെന്നൈയിൽ നിന്നും മകൾ ശോഭാവർമ്മയുടെ കൂടെയാണ് ട്രെയിൻ മാർഗ്ഗം തിരൂരിലെത്തിയത്.വീൽച്ചെയൻ്റെയും ഊന്നുവടിയുടെയും സഹായത്തോടെ തിരുന്നാവായയിൽ എത്തി. 92 വയസ്സാണ് അംബുജം തമ്പുരാട്ടിക്ക്. കാഴ്ചശക്തിയും ഓർമ്മക്കുറവുമില്ല. പരസഹായം കൂടാതെ നടക്കാനാവില്ല. കേൾവിക്കുറവുമുണ്ട്. രാവിലെ പരദേവതയായ വെട്ടത്തുകാവ് ക്ഷേത്രത്തിലും എരയപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ക്ഷാത്രവീര്യത്തോടെ രാജവംശ സംഗമ വേദിയിലേക്ക്. പര സഹായത്തോടെ വീൽച്ചെയറിൽ സ്റ്റേജിലേക്ക് കയറിയപ്പോൾ വിവിധ രാജപരമ്പരയിലെ അംഗങ്ങൾ രാജ മുത്തശ്ശിയുടെ പാദം തൊട്ടു വന്ദിച്ചു. അംബുജം തമ്പുരാട്ടിയുടെ നാവായി വേദിയിൽ സംസാരിച്ചത് മകൾ ശോഭാവർമ്മയാണ്. മകളുടെ പ്രസംഗം കഴിഞ്ഞയുടൻ അമ്മ മകളുടെ കൈ പിടിച്ച് അസ്സലായി എന്ന അനുമോദനവും.വെട്ടത്ത് രാജവംശത്തിലെ ചാലക്കുടി ശാഖയിലെ മുതിർന്ന അംഗമാണ് അം
ബുജം തമ്പുരാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)