*ാഷാ ബഹുസ്വരതയും സാംസ്‌കാരിക ജനാധിപത്യവും ഉയർത്തിപ്പിടിക്കണം*

ponnani channel
By -
0
തിരൂർ:പ്രാദേശിക ഭാഷകളുടെ മേൽ ഹിന്ദി അടിച്ചേൽപ്പിക്കുകയും ഭാഷാ ബഹുസ്വരതയും സാംസ്‌കാരിക ജനാധിപത്യവും തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്നും ഭരണഭാഷ,വിദ്യാഭ്യാസ ബോധനമാധ്യമം,വിദ്യാഭ്യാസം,കോടതിഭാഷ,തൊഴിൽ പരീക്ഷകൾ എന്നീ മേഖലകളിലെല്ലാം മാതൃഭാഷക്ക് അർഹമായ പ്രാധാന്യം നൽകണമെന്നും മലയാള ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഡോ.പി.പവിത്രൻ ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ്‌ കെ.പി.നൗഷാദ് അധ്യക്ഷത വഹിച്ചു.ഡോ.ഷംസാദ് ഹുസൈൻ,കെ.എം.ഫാമിദ, സി.ടി.സലാഹുദ്ധീൻ,നിസ്തുൽ രാജ്,അനൂപ് വളാഞ്ചേരി,എസ്. ബാബു,എൻ.വി.രഞ്ജിത്ത്,പി.സുഭാഷ്കുമാർ,പി.ടി.സൈഫുദ്ധീൻ,കെ.ജിത്തു എന്നിവർ സംസാരിച്ചു.ഭാരവാഹികൾ:കെ.എം.ഫാമിദ(പ്രസിഡന്റ്‌),എസ്.ബാബു(സെക്രട്ടറി),പി.ടി.സൈഫുദ്ധീൻ(കൻവീനർ)എൻ.വി.രഞ്ജിത്ത്(ട്രഷറർ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)