മാഘമക മഹോത്സവം ചലച്ചിത്ര ഗായകൻ മധു ബാലകൃഷ്ണൻ ഉൽഘാടനം ചെയ്തു

ponnani channel
By -
0

ഭാരതപ്പുഴയുടെ ഉത്സവം
കേരളത്തിൻ്റെ പൈതൃകോത്സവം - മധു ബാലകൃഷ്ണൻ
തിരുന്നാവായ: മാമാങ്കം എന്ന പേരിൽ അറിയപ്പെടുന്ന ഭാരതപ്പുഴയുടെ ഉത്സവം കേരളത്തിൻ്റെ പൈതൃകോത്സവമാണെന്ന് ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ പറഞ്ഞു.നാലു ദിവസം നീണ്ടു നിൽക്കുന്ന മാഘമക മഹോത്സവം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാ ഘ മക മഹോത്സവത്തിൽ പ്രസംഗത്തിനു പ്രാധാന്യമില്ലെന്നു സൂചിപ്പിച്ച അദ്ദേഹം സ്തുതികൾ ആലപിച്ചു.കൽപ്പുഴ മനയിലെ ശ്രീജ അന്തർജ്ജനവും അനൂപ് എണ്ണാഴിയും രചിച്ച മാമാങ്ക ഗാനങ്ങളുടെ സി.ഡി.മധു ബാലകൃഷ്ണൻ ചടങ്ങിൽ പ്രകാശനം ചെയ്തു. ഓറൽ ഹിസ്റ്ററി റിസർച്ച് ഫൗണ്ടേഷൻ  ഡയരക്ടർ തിരൂർ ദിനേശ് മാമാങ്കം 
അനുസ്മരണ പ്രഭാഷണം നടത്തി. ശബരിമല മുൻ മേൽശാന്തിയും തത്ത്വമസി ട്രസ്റ്റ് മാനേജിംങ്ങ് ട്രസ്റ്റിയുമായ എ.കെ.സുധീർ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സൂര്യകാലടി മനപരമേശ്വരൻ നമ്പൂതിരിപ്പാട്,ചലച്ചിത്ര നടൻ സുധീർ കരമന, തപസ്യ കലാ സാഹിത്യവേദി സംസ്ഥാന സെക്രട്ടറി മണി എടപ്പാൾ, തത്ത്വമസി ട്രസ്റ്റ് അംഗം സന്തോഷ് മാരാത്ത്, അഡ്വ:സുജാത വർമ്മ, ബ്രഹ്മശ്രീ: ശ്രീഹരി ഗിരീഷ് നമ്പൂതിരി പ്രസംഗിച്ചു.രാവിലെ നടന്ന സായി വേദവവാഹിനി പരി
ഷത്തിൻ്റെ വേദപാരായണ
ത്തിന് നളിനി ടീച്ചർ നേതൃത്വം നൽകി.തുടർന്നു നടന്ന രാജവംശ സംഗമത്തിന് മാഘമക മഹോത്സവത്തിൻ്റെ മുഖ്യ സംഘാടക സമിതി ജനറൽ കൺവീനർ താനൂർ മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമിനിഅതുല്യാമൃതപ്രാണഭദ്രദീപം തെളിയിച്ചു.പരപ്പനാട് രാജവംശത്തിൻ്റെ പ്രതിനിധി ടി.ആർ.രാമവർമ്മ അദ്ധ്യക്ഷത വഹിച്ചു.കൊച്ചിൻ റോയൽ ഫാമിലി ഫൗണ്ടേഷൻ പ്രസിഡൻ്റ് രാമഭദ്രൻ തമ്പുരാൻ ഉൽഘാടനം ചെയ്തു.തുടർന്ന് വിവിധ രാജ വംശപ്രതിനിധികളെ ആദരിച്ചു.കോഴിക്കോട് സാമൂതിരിയുടെ പ്രതിനിധി അഡ്വ: ഗോപി ,വെട്ടത്ത് രാജവംശം പ്രതിനിധികളായ മനോജ് വർമ്മ, ശോഭാവർമ്മ, അംബുജം തമ്പുരാട്ടി, വള്ളുവനാട് രാജവംശം പ്രതിനിധി എം.സി. കൃഷ്ണകുമാർ വർമ്മ രാജ, തിരുന്നാവായ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസ്സർ കെ. പരമേശ്വരൻ, കൃഷ്ണകുമാർ പെരിന്തൽമണ്ണ എന്നിവർ പ്രസംഗിച്ചു.വൈകീട്ട് നടന്ന തൈപ്പൂയ്യ മഹോത്സവത്തിൽ സുബ്രഹ്മണ്യപൂജക്ക് പൈക്കാട്ട് കേശവൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. കാവടി ഘോഷയാത്ര, ദീപാരാധന, ഉടുക്കു കൊടുപാട്ട് എന്നിവ
യമുണ്ടായി. സൂര്യകാലടി മനപരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് രണ്ടാം ദിവസത്തെ ഉത്സവ പരിപാടികൾ തുടങ്ങിയത്.
മൂന്നാം ദിവസമായ ഇന്ന് രാവിലെ ഏഴു മണിക്ക് പാതിരാക്കുന്നത്ത് ബ്രഹ്മ: നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നാഗപൂജയും മാമാങ്ക കാലങ്ങളിൽ മൃതിയടഞ്ഞവർക്ക് ബലിതർപ്പണവും നടക്കും.വൈകീട്ട് മൂന്നു മണി മുതൽ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശ്രീചക്ര പൂജയുണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)