വനിത സംരംഭകത്വ വികസന പരിപാടിക്ക് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

ponnani channel
By -
0
നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ ചെറിയമുണ്ടം  ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സിഡിഎസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രമുഖ NGO AKHA (Abode for Knowledge Hunters and Activists) നടപ്പിലാക്കുന്ന വനിത സംരംഭകത്വ വികസന പരിപാടിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ 30 കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകും. സ്ക്രീൻ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുണി ബാഗ് നിർമ്മാണം, സംരംഭ നൈപുണീ വികസനം, മാർക്കറ്റിംഗ് എന്നീ വിവിധ മേഖലകളിലാണ് പരിശീലനം നൽകുന്നത്.  15 ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള സാങ്കേതിക സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കും. ആദ്യ ബാച്ച് പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ഷംസിയാ സുബൈർ നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ അബ്ദുസമദ് ഐ. വി സ്വാഗതം ആശംസിച്ചു. AKHA ഡയറക്ടർ ഡോക്ടർ പ്രദീപ്‌ നാരായണൻ വിഷയാവാതരണം നടത്തി. വികസന സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി.കല്ലേരി മൈമൂന, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി റജീന ലത്തീഫ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീമതി കുഞ്ഞായിഷ, ശ്രീമതി സൈനബ സി, വാർഡ് മെമ്പർമാരായ ശ്രീ അബ്ദുൽ നസീർ എൻ, ശ്രീ സൈതാലി, ശ്രീ ഇബ്രാഹിംകുട്ടി,  സി.ഡി.എസ് ചെയർപേഴ്സൺ ശ്രീമതി ഷംസുന്നിസ , സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി റീന എന്നിവർ ആശംസകൾ അറിയിച്ചു. പ്രൊജക്റ്റ്‌ കോർഡിനേറ്റർ ശ്രീ സുനിൽ പി. കെ, ശ്രീമതി റഹ്മത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. മെമ്പർ സെക്രട്ടറി ശ്രീ വിനോദ് കുമാർ  കെ. പി ചടങ്ങിന് നന്ദി അറിയിച്ചു.  കുടുംബശ്രീ CDS അംഗങ്ങൾ, പരിശീലനാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)