വിസ്‌ഡം ഇസ്ലാമിക്‌ കോൺഫറൻസ് പ്രചാരണം ഊർജിതമായി

ponnani channel
By -
0

തിരൂർ : മാനവ രക്ഷക്ക്  ദൈവീക ദർശനം എന്ന പ്രമേയത്തിൽ ഫെബ്രുവരി 12 നു കോഴിക്കോട് കടപ്പുറത്തു നടക്കുന്ന
വിസ്‌ഡം ഇസ്ലാമിക്‌ കോൺഫറെൻസിന്റെ ഊർജിത പ്രചാരണ പ്രവർത്തനങ്ങൾ തിരൂർ മസ്ജിദ് അൽഹിക്മയിൽ നടന്ന ഏരിയ പ്രതിനിധിസംഗമം വിലയിരുത്തി.  തിരൂർ ഏരിയയിലെ അഞ്ചുമണ്ഡലങ്ങളിൽ 28 ശാഖകളിൽ സന്ദേശവിതരണം, പൊതു പ്രഭാഷണങ്ങൾ, അയൽക്കൂട്ടങ്ങൾ, സന്ദേശ വാഹന പ്രയാണം, കുടുംബസംഗമങ്ങൾ പോസ്റ്റർ പ്രദർശനം തുടങ്ങിയ പ്രചാരണ പ്രവർത്തനങ്ങൾ നടന്നു.

 പ്രതിനിധി സംഗമം വിസ്‌ഡം യൂത്ത്  സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തകസമിതി അംഗം മുജീബ് ഒട്ടുമൽ അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി അസ്ഹർ അബ്ദുറസാഖ്, വിസ്ഡം ഓർഗനൈസേഷൻ ജില്ലാ ട്രഷറർ ബഷീർ കാടേങ്ങൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.  വിസ്ഡം യൂത്ത് ജില്ലാ ജോ :സെക്രട്ടറി റഫീഖ് താനൂർ, എൻ പരീദ്, നൂറുദ്ധീൻ തനാളൂർ, ജലീൽ പറവണ്ണ, റസാഖ് ചേന്നര, മൊയ്‌ദീൻ കുട്ടി താനൂർ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)