ആത്മീയ ചൂഷകർ മതത്തെ പരിഹസിക്കുകയാണെന്ന് കെ.എൻ.എം ജില്ലാ കാമ്പയിൻ സമ്മേളനം

ponnani channel
By -
0
തിരൂർ:മതത്തിന്റെ മറവിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്നവർ മതത്തെ പരിഹസിക്കു കയാണെന്നു 
കെ.എൻ.എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി ബി.പി അങ്ങാടിയിൽ സംഘടിപ്പിച്ച സമ്മേളനം അഭിപ്രായപ്പെട്ടു. ആത്മീയ ചൂഷണങ്ങൾക്കെതിരെ തൗഹീദി മുന്നേറ്റം എന്ന പ്രമേയത്തിൽ കെ.എൻ.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയിൻ ജില്ലാ തല സമ്മേളനം സംസ്ഥാന സെക്രട്ടറി ഡോ.എ.ഐ.അബ്ദുൽ മജീദ് സ്വലാഹി ഉദ്ഘാടനം ചെയ്തു.
ആത്മീയ കേന്ദ്രങ്ങളിൽ നിന്നും പങ്കു പറ്റുന്ന രാഷ്ട്രീയ പാർട്ടികളാണ് ചൂഷകർക്ക് കൂട്ടുനിൽക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ആത്മീയ കച്ചവടക്കാരും രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതായാൽ മാത്രമേ ചൂഷകരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരാൻ കഴിയൂ. വിശ്വാസികളുടെ പണവും അഭിമാനവും കവർന്നെടുക്കുന്ന 
മതകച്ചവടക്കാരെ തുറന്നു കാട്ടാൻ സമൂഹം തയ്യാറാവണം.
മതത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ ഉയർത്തിയാണ് 
മതനിഷേധികൾ വിശ്വാസികൾക്ക് നേരെ കുതിരകയറുന്നത്. 
മതനിരാസ പ്രസ്ഥാനങ്ങളെയും ലിബറൽ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെയും വൈജ്ഞാനികമായി നേരിടുമ്പോൾ തന്നെ മതത്തെ പരിഹസിക്കുന്ന ചൂഷകരെ നിലക്ക് നിർത്താൻ പണ്ഡിതർ തയ്യാറാവണം. 
മതത്തെ ദുർവ്യാഖ്യാനിച്ചു കൊണ്ടാണ് ചൂഷണത്തിനു തെളിവുണ്ടാക്കുന്നത്.നുണ പ്രചാരണം നടത്തി വിശ്വാസികളെ ചൂഷണം ചെയ്യുന്നവരെ ഒറ്റപ്പെടുത്താൻ മഹല്ലുകൾ ജാഗ്രത പാലിക്കണം. 
വിദ്യാ സമ്പന്നരായ 
ചെറുപ്പക്കാരെ ഉപയോഗിച്ച് ചൂഷണങ്ങൾക്കെതിരെ ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പയിന്റെ ഭാഗമായി മണ്ഡലം, യൂണിറ്റ് തലങ്ങളിൽ ബോധവൽക്കരണം നടക്കും

ജില്ലാ പ്രസിഡന്റ് ഡോ.പി.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എൻ കുഞ്ഞിപ്പ മാസ്റ്റർ, ഷഫീഖ് അസ്‌ലം, ശുകൂർ സ്വലാഹി, നസീറുദ്ധീൻ റഹ്മാനി, കെ.സി മുഹമ്മദ് മൗലവി, എൻ.വി ഹാഷിം ഹാജി, ഉബൈദുല്ല താനാളൂർ, സി.പി കുഞ്ഞഹമ്മദ് മാസ്റ്റർ,എൻ.കെ സിദ്ദീഖ് അൻസാരി, അഷ്റഫ് ചെട്ടിപ്പടി, മുബഷിർ കോട്ടക്കൽ, ഫൈസൽ ബാബു സലഫി, മുസ്തഫ സ്വലാഹി, അഷ്റഫ് പി.പി.എം, ജവഹർ മഹമൂദ് എന്നിവർ സംസാരിച്ചു.
തിയ്യതി
08.02.2023

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)