ഇലകളുടെ ഗുണങ്ങൾ തിരിച്ചറിയാൻ ഇലവിഭവമേള ഒരുക്കി പൊറൂർ വി. എം. എച്ച്. എം. എ. എൽ. പി സ്കൂൾ*

ponnani channel
By -
0

ഇലകൾ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഭക്ഷണ ഘടകമാണ്.

നമ്മുക്ക് ചുറ്റിലും ധാരാളം പോഷകസമൃതമായ ഇലവിഭവങ്ങള്‍ ഉണ്ട്.

അവയെല്ലാം തന്നെ പല അസുഖങ്ങളുടെയും മരുന്നായി ഉപയോഗിക്കാന്‍ കഴിയുന്നു.

വളരെ പോഷകാംശമുള്ളതും സ്വാദിഷ്ഠവുമാണ് ഇലക്കറികൾ.

 തഴുതാമ, ചേമ്പില, ചീര, മൈസൂർച്ചീര, മത്തനില, കുമ്പളയില, തകരയില, പയറില, മുരിങ്ങയില മുതലായവ കേരളത്തിലെ പ്രധാന ഇലക്കറികളാണ്.

നാലാം ക്ലാസ്സിലെ ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പൊറൂർ വി. എം. എച്ച്. എം. എ. എൽ. പി സ്കൂളിൽ ഇലവിഭവ പ്രദർശനം സംഘടിപ്പിച്ചു.

രക്ഷിതാക്കളുടെ സഹായത്തോടെയാണ് വിഭവങ്ങൾ തയ്യാറാക്കിയത്.

ചീരയില കട്ലറ്റ്, മൾബറിയില ബജി,കയ്യൂന്നി തോരൻ,ചീര സമൂസ,ഗ്രീൻ ചിക്കൻ,പൊന്നാങ്കണ്ണി തോരൻ,ഫാഷൻ ഫ്രൂട്ട് ഇല കേക്ക് തുടങ്ങി 101 വിഭവങ്ങൾ കുട്ടികൾക്കായി പ്രദശിപ്പിച്ചു. 

പ്രധാനാധ്യാപിക വി ഹർഷ, പി ടി എ പ്രസിഡന്റ്‌ എ.മുഹമ്മദ്‌ അഷ്‌റഫ്‌ അധ്യാപകരായ സോഫിയ, ജൗഹറ, ജ്യോതി, ലക്ഷ്മി, സ്വാദിയ, രേഷ്മ എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)