മംഗലം യുവജനങ്ങൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ മംഗലം ചേന്നര മൗലാനാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സതീഷ്.കെ.പി ഉദ്ഘാടനം ചെയ്തു. യൂത്ത് കമ്മീഷൻ ജില്ലാ കോ ഓർഡിനേറ്റർ എൻ എം സുഹൈൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടമംഗലത്ത് സന്തോഷ് കുമാർ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കെ എം ഗഫൂർ, കോളേജ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റാഷി, അഫീദ സംബന്ധിച്ചു.
റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
By -
3/06/2023 03:51:00 AM0 minute read
0