ആലത്തിയൂർ വിദ്യാവിലാസിനി എൽ പി സ്കൂളിലെ 98 ആം വാർഷികാഘോഷത്തിൽ സ്കൂളിലെ ആദ്യത്തെ വനിതാ പി ടി എ പ്രസിഡന്റിനുള്ള ഉപഹാരം ഏറ്റു വാങ്ങി. മാർച്ച് 8 വനിതാദിനം ആഘോഷിക്കുമ്പോൾ ഇതൊരു ഓർമയായിരിക്കട്ടെ, വനിതാ പ്രസിഡന്റ് അപൂർവമാണ് എന്ന് പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണൻ.
തൃപ്രങ്ങോട് പഞ്ചായത്തിലെ 15 വിദ്യാലയങ്ങളിലെ അധ്യക്ഷൻമാരിൽ ഞാൻ മാത്രമേ വനിതയുള്ളൂ. ഇതൊക്കെ ഭിന്നശേഷിക്കാരൻ എന്ന് മറ്റുള്ളവർ മുദ്രകുത്തുന്ന എന്റെ ഷാനു നേടി തന്ന നേട്ടം തന്നെയാണെന്ന് നിസംശയം പറയാൻ സാധിക്കും.
കാരണം വീട്ടിൽ ഒതുങ്ങികൂടേണ്ടിയിരുന്ന എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചതും ആ സ്വപ്നം നേടിയെടുക്കാൻ പഠിപ്പിച്ചതും അവനാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍