പൊന്നാനിയിലെ കർമ റോഡ്, ബീച്ച് തുടങ്ങിയ പൊതുസ്‌ഥലങ്ങളിൽ സന്ദർശനം നടത്തുന്നവരെ ആക്രമിക്കുന്ന സംഘത്തെ പോലീസ് പിടികൂടി.

ponnani channel
By -
0
പൊന്നാനിയിലെ കർമ റോഡ്, ബീച്ച് തുടങ്ങിയ പൊതുസ്‌ഥലങ്ങളിൽ സന്ദർശനം നടത്തുന്നവരെ ആക്രമിക്കുന്ന സംഘത്തെ പോലീസ് പിടികൂടി.



പൊന്നാനി അഴീക്കൽ മുഹമ്മദ് അലിയുടെ മകൻ അജ്മൽ, സുഹൃത്ത് മുക്കാടി അൻസാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.അജ്മൽ മുമ്പും പല കേസ്കളിലും ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ഇവരിൽ നിന്നും മോഷണം പോയ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു ഉടമസ്‌ഥരെ ഏൽപ്പിച്ചു.സദാചാരവാദികൾ ചമഞ്ഞു ആളുകളെ ആക്രമിക്കുന്ന സംഘങ്ങളെ സന്ദർശകർ സൂക്ഷിക്കണമെന്നും ഇവർക്കെതിരെ പൊന്നാനി പോലീസ് കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊന്നാനി സി ഐ അറിയിച്ചു. കഴിഞ്ഞ ദിവസം കർമ റോഡിൽ സന്ദർശനം നടത്തിയ പാലക്കാട് സ്വദേശികളെ ആക്രമിച്ചു 38000 രൂപ വിലവരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു ഈ സംഘo.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)