ആസാദ് സേന ശില്പ ശാല സംസ്ഥാന നാഷണൽ സർവീസ് സ്കീം സെല്ലിന്റെ ആസാദ് ലഹരിവിരുദ്ധ സേനയുടെ മലപ്പുറം ജില്ലാ തല ,ഉത്ഘാടനം

ponnani channel
By -
0
ആസാദ് സേന ശില്പ ശാല 
സംസ്ഥാന നാഷണൽ സർവീസ് സ്കീം സെല്ലിന്റെ ആസാദ് ലഹരിവിരുദ്ധ സേനയുടെ മലപ്പുറം ജില്ലാ തല ,ഉത്ഘാടനം അധ്യാപകർക്കുള്ള ഏകദിന ശില്പശാലയും എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടന്നു. 
കോളേജ് പ്രിൻസിപ്പൽ ഡോ രാഹുമതുൻസാ ഉദ്‌ഘാടന കർമം നിർവഹിച്ചു, പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം പോലീസ് സബ് ഇൻസ്‌പെക്ടർ വാസുണ്ണി, പൊന്നാനി സിവിൽ എക്‌സൈസ് ഓഫീസർ പ്രമോദ് , ആയുർവേദ മെഡിക്കൽ ഓഫീസർ ജിൽജിത് എന്നിവർ അധ്യാപകരുമായി വിദ്യാർഥികളിലെ ലഹരി ഉപയോഗവും ആസാദ് സേനയുടെ പ്രസക്തിയും എന്ന വിഷയത്തിൽ ചർച്ച നടത്തി. ഹയർ സെക്കന്ററി , വൊക്കേഷണൽ ഹയർ സെക്കന്ററി ,ടെക്ക് സെൽ ,കെ ടി യു , കാലിക്കറ്റ് സർവകലാശാല ,മലയാള സർവകലാശാല എന്നി എൻ എസ് എസ് സെല്ലുകളിലെ അധ്യാപകർ ആണ് ശില്പ ശാലയിൽ പങ്കെടുത്തത് . 
സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ അൻസർ ആർ എൻ , ബ്രഹ്മ നായകൻ മഹാദേവൻ എന്നിവർ ശില്പ ശാല സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)