എടപ്പാൾ സി.എച്ച്‌.സിയിൽ ഒഴിവുകൾ

ponnani channel
By -
0
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി എടപ്പാൾ സി.എച്ച്.സിയിൽ ആരംഭിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികയിൽ നിയമനം നടത്തുന്നു
. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൺസൾട്ടേഷൻ (യോഗ്യത: എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ), റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് (യോഗ്യത: എം.ഫിൽ റീഹാബിലിറ്റേഷൻ, സൈക്കോളജി അല്ലെങ്കിൽ പി.ജി.ഡി.ആർ.പി, ആർ.സി.ഐ രജിസ്‌ട്രേഷൻ), സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തെറാപ്പിസ്റ്റ് (യോഗ്യത: ബി.എസ്.എൽ.പി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷൻ), ഫിസിയോ തെറാപ്പിസ്റ്റ് (യോഗ്യത: ബി.പി.ടി), സ്‌പെഷ്യൽ എഡ്യുക്കേറ്റർ (യോഗ്യത: ഡി.എഡ് എസ്.ഇ-എ.എസ്.ഡി അല്ലെങ്കിൽ ഐ.ഡി ആർ.സി.ഐ രജിസ്‌ട്രേഷൻ), ഒക്യുപേഷണൽ തെറാപ്പിസ്റ്റ് (യോഗ്യത: ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി) എന്നീ തസ്തികകളിലേക്ക് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഡാറ്റാ എൻട്രി ഓപ്പറേറ്റർ (യോഗ്യത: പി.ജി.ഡി.സി.എ അല്ലെങ്കിൽ ഡി.സി.എ) തസ്തികയിലേക്ക് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എല്ലാ തസ്തികയിലും ഓരോ ഒഴിവ് വീതമാണുള്ളത്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം മെയ് 31ന് വൈകീട്ട് നാലിനകം എടപ്പാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, പി.ഒ എടപ്പാൾ, പിൻ-679576. ഫോൺ: 0494 2680271. ഇ-മെയിൽ: ponnanibdo@gmail.com.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)