പുതുപൊന്നാനി തുറമുഖം യാഥർത്ഥ്യമാക്കണം:- കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ

ponnani channel
By -
0


പുതുപൊന്നാനി: - മത്സ്യതൊഴിലാളികളുടെ തൊഴിൽ സുരക്ഷ മുൻനിർത്തി  പുതുപൊന്നാനി അഴിമുഖത്ത് യുദ്ധകാല അടിസ്ഥനത്തിൽ പുലിമുട്ടുകൾ നിർമ്മിച്ച് അപകടാവസ്ഥ ഒഴിവാക്കി മത്സ്യതൊഴിലാളികളുടെ ജീവനും, സ്വത്തും സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പുതുപൊന്നാനിയിൽ നടന്ന മത്സ്യതൊഴിലാളി പ്രതിക്ഷേധ കൺവെനഷൻ ആവശ്യപ്പെട്ടു.
   കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് ജാക്സൺപൊള്ളയിൽ കൺവെൻഷൻ ഉത്ഘാടനം ചെയ്തു.
     അസംഘടിത ജനവിഭാഗങ്ങളുടെ വികസന പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നതിൽ സർക്കാർ അലംഭാവം തുടരുകയാണെന്നും ലക്ഷങ്ങൾ മുതൽ മുടക്കുള്ള നിരവതി വള്ളങ്ങൾ അഴിമുഖത്ത് അപകടത്തിൽ പെട്ടിട്ടുനഷ്ടപരിഹാരം നൽകാൻ പോലും സർക്കാരിനായില്ല. വരുന്ന മൺസൂൺ ആരംഭത്തിന് മുൻമ്പായി മണൽ തിട്ടകൾ നീക്കി അപകടങ്ങൾ ഒഴിവാക്കി മത്സ്യബന്ധനം സുഖമമാക്കാൻ നടപടി സ്വീകരിച്ചിലെങ്കിൽ പ്രത്യക്ഷ സമരമുഖം തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ കരിം അദ്ധ്യക്ഷത വഹിച്ചു. മഹൽ കമ്മറ്റി സെക്രട്ടറി ഹൈദ്രലി, ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എം.കെ അബ്ദുൾ റാസിക്ക്, സി.ഹനിഫ, ബഷീർ എന്ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)