സ​ർ​ക്കാ​ർ ലോ​ട്ട​റി​ക്ക് സ​മാ​ന്ത​ര​മാ​യി മൂ​ന്ന​ക്ക എ​ഴു​ത്തു ലോ​ട്ട​റി ന​ട​ത്തി​യ​തി​ന് ഓരാൾ പൊന്നാനി പോലീസിന്റെ പിടിയിൽ

ponnani channel
By -
0
മുരടയിൽ അനിൽ കുമാർ 43 വയസ്സിനെ പൊന്നാനി ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്തത്.


പൊന്നാനി കൊല്ലാൻ പടി എന്ന സ്ഥലത്ത് ലോട്ടറി കടയുടെ മറവിൽ അണ് ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഇ​ട​പാ​ട് ന​ട​ന്നി​രു​ന്ന​ത്. ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന മൂ​ന്ന​ക്ക ന​മ്പ​റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി ഒ​രു ന​മ്പ​റി​ന് 10 രൂ​പ വീ​തം ഈ​ട​ക്കും. അ​ത​ത് ദി​വ​സ​ത്തെ സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ക്കു​ന്ന ന​മ്പ​റി​ന്‍റെ അ​വ​സാ​ന മൂ​ന്ന​ക്ക ന​മ്പ​റു​ക​ൾ ഒ​ത്തു​നോ​ക്കി​യാ​ണ് പ​ണം ന​ൽ​കി​യി​രു​ന്ന​ത്. ഒ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു ടി​ക്ക​റ്റി​ന് 5000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 500 രൂ​പ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 250 രൂ​പ​യും ല​ഭി​ക്കും.സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പർ മുൻകൂട്ടി എഴുതി പണം കൊയ്യുന്നതാണ് എഴുത്ത് ലോട്ടറിയുടെ രീതി. മൊബൈൽ ആപ്ലിക്കേഷനടക്കം നിർമ്മിച്ചാണ് എഴുത്ത് ലോട്ടറി ലോബിയുടെ പ്രവർത്തനം. അംഗീകൃത ലോട്ടറി ഏജൻസികളുടെ മറവിലും രഹസ്യ കേന്ദ്രങ്ങളിലും എഴുത്ത് ലോട്ടറി വിൽപന നടത്തുന്നു എന്ന് പൊന്നാനി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അണ് പ്രതി പിടിയിൽ ആകുനത് . പ്രതിയുടെ കയ്യിൽ നിന്ന് എഴുത്ത് ലോട്ടറി വിറ്റു ലഭിച്ച 7010 രൂപ യും പോലീസ് കണ്ടെടുത്തു. പൊന്നാനി സബ്ഇൻസ്പെക്ടർ നവീൻഷാജ്. എം. കെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രവീൺകുമാർ. കെ, പോലീസുകാരായ സജു കുമാർ. പി, പ്രശാന്ത് കുമാർ എസ്, പ്രിയ. വൈ. എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)