സാംസ്‌കാരിക ആഘോഷ വേദികളെ ഘനഗംഭീര ശബ്ദത്തിലൂടെ

ponnani channel
By -
0

സാംസ്‌കാരിക ആഘോഷ വേദികളെ ഘനഗംഭീര ശബ്ദത്തിലൂടെ സദസ്യർക്കു മുന്നിൽ അവതരിപ്പിച്ചുകൊണ്ട് ശ്രേദ്ധേയനായ കെ പി സാജു എന്റെ കേരളം പരിപാടിയിൽ അവതാരകനായി പൊന്നാനിയിൽ... ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ മുഴുവൻ സമയ അന്നൗൺസ്‌ർ ചുമതല ഇദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത് പബ്ലിക് റിലേഷൻസ് വകുപ്പാണ്. കഴിഞ്ഞ വർഷം തിരൂർ നടന്ന എന്റെ കേരളം പരിപാടിയുടെ അവതാരകനും ഇദ്ദേഹമായിരുന്നു. ഓരോ പരിപാടികളെക്കുറിച്ചും വളരെ കൃത്യമായി സദസ്യർക്കു അറിയിപ്പുകൾ നൽകുന്ന ഇദ്ദേഹത്തിന്റെ ശൈലിയാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ട്‌ നിർത്തുന്നത്.30 വർഷക്കാലമായി ഈ രംഗത്ത് നിറഞ്ഞുനിൽക്കുന്ന കെ പി സാജു മൂവായിരത്തിലധികം വേദികളിൽ ഇതിനോടകം ശബ്ദം നല്കികഴിഞ്ഞു. മികച്ച അവതാരകനുള്ള നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തിനടുത്ത് പാലക്കുഴ കാപ്പിപള്ളി സ്വദേശിയാണ്.ജോലി സംബന്ധമായി ഇപ്പോൾ തിരൂരിൽ താമസിക്കുന്ന ഇദ്ദേഹം 1990 ലാണ് തിരൂരിലെത്തുന്നത്. സ്റ്റേജ് അന്നൗൺസ്‌മെന്റിനു പുറമെ ഡബ്ബിങ്, വിവരണം, പരസ്യങ്ങൾ, കഥവായന തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)