ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഐ.സി.ഡി.എസ് ഹാളിന്റെ ഉദ്ഘാടനം ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി നിർവഹിച്ചു

ponnani channel
By -
1 minute read
0
2021-23 വാർഷിക പദ്ധതിയിൽ 75 ലക്ഷം രൂപ ചെലവഴിച്ച് മങ്കട ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഐ.സി.ഡി.എസ് ഹാളിന്റെ ഉദ്ഘാടനം ഡോ. എം പി അബ്ദുസ്സമദ് സമദാനി എം പി നിർവഹിച്ചു. 28 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന സി.ഡി.പി.ഒ ഇന്ദിരക്കുള്ള മൊമെന്റോ അദ്ദേഹം കൈമാറി. ഹാളിന് സി എച്ച് മുഹമ്മദ് കോയ സാഹിബ് എന്ന നാമകരണം മഞ്ഞളാം കുഴി അലി എം.എൽ.എ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ വെച്ച്  ആദരിച്ചു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.േെ വെസ് പ്രസിഡൻറ് കെ.വി. ജുവൈരിയ ടീച്ചർ, പഞ്ചായത്ത് പ്രസിഡൻറുമാരായ എൻ.കെ.ഹുസൈൻ അഡ്വ. കെ. അസ്ഗർ അലി, ചക്കച്ചൻ ഉമ്മുകുൽസു, നസീറ മോൾ പാലപ്ര, എൻ.കെ. രശ്മി ശശികുമാർ, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, മെമ്പർമാരായ സി. ടി. ഷറഫുദ്ദീൻ, ഷബീബ തോരപ്പ, കെ.പി അസ്മാബി, ബിന്ദു കണ്ണൻ, പി. ഷറഫുദ്ദീൻ, എം. റഹ്‌മത്തുന്നീസ, ഒ മുഹമ്മദ് കുട്ടി, എൻ.കെ ജമീല, സെക്രട്ടറി കെ എം സുജാത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു. കുന്നത്ത് മുഹമ്മദ്, സമദ് മങ്കട, സി.ഡി.പി.ഒ ഇന്ദിര, എക്സ്റ്റൻഷൻ ഓഫീസർ ബൈജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലെ ബ്ലോക്ക് പഞ്ചായത്തിലെ കലാകാരന്മാർ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)