പൊന്നാനി വാലിപ്പറബില്‍, ആലിങ്ങല്‍ വീട്ടില്‍ അബൂബെക്കറുടെ മകളായ സുലൈഖയെ (36) കൊലപ്പെടുത്തിയ ഭര്‍ത്താവ് കോയ @ യൂനുസ് എന്നയാള്‍, പൊന്നാനി പോലിസിന്റെ പിടിയില്‍. ജൂണ്‍ മാസം 26- -ാം തീയതി വിസിറ്റിങ്ങ് വിസയില്‍ ദുബായിലേക്ക് ജോലി അന്വേഷിച്ച് പോയിരുന്ന കോയ അവിടെ ജോലി ശെരിയാകാതെ ഈ മാസം 19 -ാം തീയതി ദുബായില്‍ നിന്നും നാട്ടിലേക്ക് തിരിച്ച്, 20 -ാം തീയതി ഡെല്‍ഹി വഴി തിരുവനന്തപുരത്ത് വിമാനമിറങ്ങി, അവിടെ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം തൃശ്ശൂരിറങ്ങി ബസ്സില്‍ ഈശ്വരമംഗലം ഭാഗത്തെത്തുകയും തുടര്‍ന്ന് അന്നേദിവസം രാത്രി പൊന്നാനിയിലെ ഭാര്യവീട്ടിലെത്തുകയും, അടുക്കള ഭാഗത്തെ ഇരുട്ടില്‍ മറഞ്ഞിരുന്ന് കുളികഴിഞ്ഞ് വീട്ടിലേക്ക് കയറാനായി വന്ന സുലൈഖയെ പിടിച്ച് കയ്യില്‍ കരുതിയിരുന്ന മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ ശേഷം വീടിന് പുറകിലെ കാനോലി കനാലില്‍ ചാടി മറുകരയെത്തി ഇരുട്ടിന്റെ മറവില്‍ ഓടി രക്ഷപെടുകയും. തുടര്‍ന്ന് പടിഞ്ഞാറെക്കരയിലുള്ള സുഹൃത്തിനെ കണ്ട് തോണി മറിഞ്ഞ് വസ്ത്രങ്ങള്‍ നനഞ്ഞതിനാല്‍ ഇട്ടിരുന്ന വസ്ത്രങ്ങല്‍ ഉപേക്ഷിച്ചു എന്ന് പറഞ്ഞ് അവിടെ നിന്നും വസ്ത്രം മാറി പ്രതി രക്ഷപെടുകയായിരുന്ന. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയമായി അന്വേഷണം നടത്തിയതില്‍ പ്രതി ഹൈദരാബാദിലുണ്ടെന്ന വിവരം ലഭിച്ചതില്‍, പോലിസ് സംഘം അവിടെയെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കുകയായിരുന്നു. പ്രതി മദ്യപാനിയും സ്ഥിരമായി ജോലിക്ക് പോകുന്നയാളുമല്ലായിരുന്നു. ആയതിനാല്‍ മരണപ്പെട്ട സുലൈഖയായിരുന്നു ജോലി ചെയ്ത് മൂന്ന് മക്കളേയും നോക്കി കുടുംബം പുലര്‍ത്തിയിരുന്നത്. മുന്‍പ് പലതവണ പ്രതി വിദേശത്ത് ജോലിക്കായി പോയിട്ടുണ്ടായിരുന്നെങ്കിലും, അതെല്ലാം ഉപേക്ഷിച്ച് തിരികെ നാട്ടിലെത്തിയിട്ടുള്ളതാണ്. സുലൈഖ നാട്ടുകാരോടും മറ്റും നല്ലരീതിയില്‍ ഇടപെട്ടിരുന്നതും, നാട്ടുകാര്‍ക്ക് പ്രീയപ്പെട്ടവളുമായിരുന്നു. ഇതിലെല്ലാം പ്രതിക്ക് എതിര്‍പ്പും സംശയങ്ങളും ഉണ്ടായിരുന്നു. ബഹു: മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം, താനൂര്‍ ASP ഷെഹന്‍ഷാ IPS, തിരൂര്‍ DySP ബിജു, പൊന്നാനി പോലീസ് ഇന്‍സ്പെക്ടര്‍ വിനോദ് വലിയാട്ടൂര്‍, എന്നിവരുടെ നേതൃത്ത്വത്തില്‍ പൊന്നാനി SI നവീന്‍ ഷാജ്, തിരൂര്‍ DySP യുടെ സ്ക്വാഡിലെ SI പ്രമോദ്, ASI രാജേഷ്, പൊന്നാനി സ്റ്റേഷനിലെ ASI വര്‍ഗ്ഗീസ്, CPO മാരായ നാസര്‍, രഞ്ജിത്ത്, പ്രശാന്ത് എന്നിവര്‍ ഹൈദരാബാദിലെത്തിയാണ് പ്രതിയെ കസ്റ്റഡിലെടുത്തത്. കേസ്സന്വേഷണത്തിലും,വിവരശേഖരണത്തിലും പൊന്നാനി പോലിസ് സ്റ്റേഷനിലെ ASI പ്രവീണ്‍, സീനിയര്‍ CPO സജുകുമാര്‍, അഷ്റഫ്, എന്നിവര്‍ പങ്കാളികളായിരുന്നു.

ponnani channel
By -
0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)