പൊന്നാനി: വീട് ഭാഗികമായി കടലെടുത്തിട്ടും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാനാവാതെ ഒറ്റപ്പെട്ട് മാനസിക വെല്ലുവിളി നേരിടുന്നയാൾ. പൊന്നാനി മരക്കടവ് സ്വദേശി റഷീദാ(40)ണ് വീട്ടിൽ ഒറ്റപ്പെട്ടത്. അധികാരികളെ അറിയിച്ചിട്ടും ഇതുവരെ സ്ഥലത്തെത്തി പരിഹാരം കണ്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പ്രദേശത്ത് ശക്തമായ മഴയും കടൽക്ഷോഭവും രൂക്ഷമാണ്.
മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാണ്. പുതുപ്പൊന്നാനി ഉൾപ്പടെയുള്ള മേഖലകളിൽ നിരവധി വീടുകൾ കടലെടുത്തു. മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0അഭിപ്രായങ്ങള്‍