കൽപകഞ്ചേരി🔹 മലബാറിനോടുള്ള മുന്നണികളുടെ അവഗണന യാദൃശ്ചികമല്ലാ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് എസ്ഡിപിഐ തിരൂർ നിയോജക മണ്ഡലം കമ്മിറ്റി തിരൂർ എംഎൽഎ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇടത് വലതുമുന്നണികൾ മലപ്പുറത്തിനോട് കടുത്ത വിവേചനം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം ആരോഗ്യം മറ്റ് എല്ലാ മേഖലയിലും മലപ്പുറം ജില്ല വളരെ പിറകിലാണ് സ്ഥിതി ചെയ്യുന്നത് .കാലങ്ങളായി മലപ്പുറം ജനത തിരഞ്ഞെടുത്തിരിക്കുന്ന മുസ്ലിം ലീഗ് ജനപ്രതിനിധികൾ മലപ്പുറം ജില്ലയുടെ വിവേചനത്തിനെതിരെ കാര്യമായി ഇടപെടലുകൾ നടത്തുന്നില്ല എന്നും. എംഎൽഎയെ തിരഞ്ഞെടുത്തായിട്ടുള്ളത് മണ്ഡലത്തിലെ അവകാശങ്ങൾ നേടിയെടുക്കാനാണ് എന്നും ഉദ്ഘാടന പ്രസംഗം നടത്തിക്കൊണ്ട് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം മുസ്തഫ മാസ്റ്റർ പറഞ്ഞു. മാർച്ച് ബാഫഖി യത്തീംഖാനയുടെ പരിസരത്ത് നിന്ന് ആരംഭിച്ചു തിരൂർ എംഎൽഎ ഓഫീസിലെ മുന്നിൽ പോലീസ് തടഞ്ഞു . മണ്ഡലം പ്രസിഡണ്ട് ജുബൈർ കല്ലൻ, ജില്ലാ കമ്മിറ്റി അംഗം നജീബ് തിരൂർ ആതവനാട് പഞ്ചായത്ത് 22 വാർഡ് മെമ്പർ സക്കറിയ പുത്തനത്താണി, ഇബ്രാഹിം രണ്ടത്താണി, മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ് എന്നിവർ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. അഷ്റഫ് പുത്തനത്താണി, സമീർ, നിയാസ് ,അബ്ദുറഹ്മാൻ,സിറാജ് കൽപകഞ്ചേരി,ശരീഫ് , അബ്ദുസ്സലാം, ഹംസ അന്നാര, നൗഷാദ്, സാജിദ്,അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ മാർച്ച് ന് നേതൃത്വം കൊടുത്തു
തിരൂർ എംഎൽഎ ഓഫീസിലേക്ക് എസ്ഡിപിഐ മാർച്ച് നടത്തി
By -
7/07/2023 08:23:00 AM1 minute read
0