സുപ്രീംകോടതി ജാമ്യവ്യവസ്ഥയില്‍ പ്രത്യേക ഇളവ് അനുവദിച്ചതനുസരിച്ച് കേരളത്തിലെത്തിയ അബ്ദുന്നാസര്‍ മഅദനിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സന്ദര്‍ശിച്ചു. പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അത്യധികം ഗുരുതരമാണ്. നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക മെഡിക്കല്‍ സംഘം അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വിദഗ്ധ ചികിത്സയും പൂര്‍ണ്ണ വിശ്രമവും അനിവാര്യമാണെന്ന് ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കോടതി അനുവദിച്ച സമയപരിധി അവസാനിച്ചതിനാല്‍ ഇന്ന് തന്നെ തിരിച്ച് ബാംഗ്ലൂരിലേക്ക് പോകേണ്ടതുണ്ട്. രോഗശയ്യയില്‍ വിശ്രമിക്കുന്ന പിതാവിനെ ഒരു നോക്ക് കാണാനുള്ള വലിയ ആഗ്രഹം സാധിക്കാതെയാണ് അദ്ദേഹം മടങ്ങുന്നത്. ജീവിതത്തില്‍ വളരെയേറെ പ്രയാസങ്ങള്‍ നേരിട്ട അദ്ദേഹത്തിന്റെ ആത്മധൈര്യം അത്ഭുതാവഹമാണ്. അല്‍പ്പസമയം അദ്ദേഹവുമായി സംസാരിച്ചു. സഹായി മുഹമ്മദ് റജീബുമായും പി.ഡി.പി നേതാക്കളുമായും ചികിത്സാ വിവരങ്ങളും യാത്രാ സംബന്ധമായ കാര്യങ്ങളും കേസുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തു. സംസ്ഥാന സര്‍ക്കാറിന് നിയമവിധേയമായി ചെയ്യാന്‍ സാധിക്കുന്ന എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ജഗനിയന്താവായ നഥാന്റെ കടാക്ഷം അദ്ദേഹത്തിന്റെ മേല്‍ ഉണ്ടാകട്ടെ, നമുക്ക് പ്രാര്‍ത്ഥിക്കാം
#ABDULNASARMADANI
#AhammadDevarkovil