ബാലികയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി.

ponnani channel
By -
0

കരിപ്പൂർ 🔹മൂന്ന് വർഷം മുമ്പ് ബാലികയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി. ഉത്തർപ്രദേശിലെ ഗൊരഖ്പുർ സ്വദേശിയായ ദശരഥ് (42) എന്നയാളാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പൊലീസ്‌ മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുപിയിലെ കാൺപൂരിൽ വെച്ച് കരിപ്പൂർ പൊലീസാണ് ദശരഥിനെ അറസ്റ്റ്‌ ചെയ്തത്.


2019 ൽ ആണ് കേസിനു ആസ്പദമായ സംഭവം. അന്ന് റിമാന്റിലായിരുന്ന പ്രതി ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഒളിവിൽ പോയി. പിന്നീട് ദശരഥ് ഉത്തർപ്രദേശിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു. കൊണ്ടോട്ടി എഎസ്പി വിജയ് ഭരത്‌ റെഡ്ഢിയുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)