10.46 കോടി രൂപയ്ക്കുള്ളകടൽഭിത്തി നിർമാണംഉടൻ ആരംഭിക്കും : പി നന്ദകുമാർ MLA

ponnani channel
By -
0
10.46 കോടി രൂപയ്ക്കുള്ള
കടൽഭിത്തി നിർമാണം
ഉടൻ ആരംഭിക്കും : പി നന്ദകുമാർ MLA
================================== ടെണ്ടർ നടപടികളിൽ 25.28% അധിക തുക
രേഖപ്പെടുത്തിയതിനാൽ അനിശ്ചിതാവസ്ഥയിലായിരുന്ന 10 കോടി
രൂപയുടെ കടൽഭിത്തി നിർമാണത്തിന്
സംസ്ഥാന സർക്കാർ പ്രത്യേകാനുമതി
നൽകിയതോടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് പി. നന്ദകുമാർ MLA പത്രസമ്മേളനത്തിൽ അറിയിച്ചു .
അധിക തുകയ്ക്കുള്ള പ്രത്യേകാനുമതി
ലഭിച്ചതോടെ പൊന്നാനി മണ്ഡലത്തിൽ
1084 മീറ്ററിലാണ് കടൽഭിത്തി നിർമാണം
നടക്കാൻ പോകുന്നത് . പെരുമ്പടപ്പ്
പഞ്ചായത്തിലെ പാലപ്പെട്ടിയിൽ
250 മീറ്ററിലും വെളിയങ്കോട് പഞ്ചായത്തിലെ
തണ്ണിത്തുറയിൽ 234 മീറ്ററിലും
പൊന്നാനി നഗരസഭയിലെ അലിയാർ പള്ളി
മുതൽ മരക്കടവ് വരെയുള്ള
പ്രദേശങ്ങളിൽ 600 മീറ്ററിലുമാണ്‌
കടൽഭിത്തി നിർമാണം നടക്കും .
10 കോടി 46 ലക്ഷത്തി 72 ആയിരത്തി
116.12 രൂപയാണ്‌ പദ്ധതിക്കായി
ആകെ വകയിരുത്തി അംഗീകാരം
നൽകിയിരിക്കുന്നത് .

ടെണ്ടർ തുകയേക്കാൾ അധിക തുക
രേഖപ്പെടുത്തിയതിനാൽ പദ്ധതി നടപ്പിലാക്കാൻ പ്രത്യേകാനുമതി നേടിയെടുക്കുക എന്നത് സങ്കീർണ്ണമായ പ്രക്രിയയായിരുന്നു . നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചും മുഖ്യമന്ത്രിയേയും ജലസേചന വകുപ്പ് മന്ത്രിയേയും
മറ്റു മന്ത്രിമാരേയും നിരവധി തവണ
കണ്ടു സംസാരിച്ചും നടത്തിയ നിരന്തരമായുള്ള ഇടപെടലാണ് ഇപ്പോൾ 
ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നത് .
കാലതാമസം കൊണ്ട് , ഇനിയൊരു കടലാക്രമണത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നഷ്ടം വരുന്നത് ഒഴിവാക്കണമെന്ന ആവശ്യം
സർക്കാരിനെ ബോധ്യപ്പെടുത്താനും
ഇതിന്റെ ഭാഗമായി ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറും
തയ്യാറായി മുന്നോട്ടു വന്നു .
പൊന്നാനിയുടെ എം.എൽ.ആയി
ചുമതലയേറ്റതിന് ശേഷം മണ്ഡലത്തിൽ
1.31 കോടി രൂപയ്ക്കുള്ള എമർജൻസി
കടൽഭിത്തി നിർമാണം പൂർത്തിയാക്കിയതിനൊപ്പമാണ്
10.46 കോടിയുടെ കടൽഭിത്തി
നിർമാണം ഉടൻ ആരംഭിക്കാൻ പോകുന്നതെന്നും പി. നന്ദകുമാർ MLA
അറിയിച്ചു .

ഏതു സാമ്പത്തിക ഞെരുക്കത്തിലും ഏറ്റവും അടിസ്ഥാന ജനതക്കൊപ്പമാണ്
LDF സർക്കാറെന്ന് പ്രവൃത്തിയിലൂടെ
തെളിയിക്കുകയും പൊന്നാനിയെ കരുതലോടെ കാണുകയും ചെയ്ത 
ബഹുമാനപ്പെട്ട മുഖ്യമന്ത്രി , ജലസേചന വകുപ്പ് മന്ത്രി, മറ്റു മന്ത്രിമാർ , ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവരോട്
നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായും
പി നന്ദകുമാർ MLA പറഞ്ഞു .
CPI(M) പൊന്നാനി ഏരിയാ സെക്രട്ടറി
സി.പി. മുഹമ്മദ്‌ കുഞ്ഞിയും MLA ക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)