പൊന്നാനി : ചരിത്രകാരൻ ടി.വി. അബ്ദുറഹ്മാൻ കുട്ടി മാസ്റ്ററുടെ പത്തേമാരി വിസ്മയങ്ങളുടെ തിരയടികൾ എന്ന പുസ്തകം 26 ന് പ്രകാശനം ചെയ്യും
ചരിത്രത്തിന്റെ അക്ഷയഖനിയാണ് പൊന്നാനി ഖനനം ചെയ്യുന്നിടത്തോളം ചരിത്രങ്ങൾ കണ്ടെത്തുന്ന പ്രദേശം പൊന്നാനിയെപ്പോലെ മറ്റൊരു ദേശവുമില്ല ഈ തീരപ്രദേശത്ത് വർഷങ്ങളായി കാറ്റിന്റെ ഗതിയനുസരിച്ചും പായമാറ്റിക്കെട്ടിയും പത്തേമാരികളിലെ ത്യാഗജീവിതങ്ങൾകൊണ്ടും ദാരുണ മരണങ്ങൾ അഭിമുഖീകരിച്ചും തൊഴിൽ ചെയ്തിരുന്ന ഒരു വിഭാഗമാണ് പത്തേ മാരി തൊഴിലാളികൾ അവരിൽ നൂറിലധികം തൊഴിലാളികളെ അഭിമുഖം നടത്തി അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിക്കപ്പെട്ട കൃതിയാണ് പൊന്നാനിയിലെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ സി വൈ എസ് എഫ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം
പുസ്തക പ്രകാശനത്തോടനുബന്ധിച്ച് 26 ന് വ്യാഴം വൈകീട്ട് നാലിന് സെമിനാറും പത്തേമാരി തൊഴിലാളികളെ ആദരിക്കൽ ചടങ്ങും നടക്കും സെമിനാറിൽ പ്രൊഫ.സാജിദ് വളാഞ്ചേരി, ഷെബിൻ മഹ്ബൂബ്, കെ ആർ സുനിൽ, കെ വി നദീർ, എം എ ഹസീബ് വിഷയങ്ങൾ അവതരിപ്പിക്കും
പുസ്തക പ്രകാശനം തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ നിർവ്വഹിക്കും
ഇ.ടി.മുഹമ്മദ് ബഷീർ എംപി,പി.നന്ദകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, സി.ഹരിദാസ് (എക്സ് എം പി) ഒ.സി സലാഹുദ്ദീൻ,കെ.എം മുഹമ്മദ് കാസിംകോയ തുടങ്ങിയവർ സംബന്ധിക്കും
പത്ര സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഒ. ഒ.ഷംസു ജനറൽ കൺവീനർ എം.എ.ഹസീബ് കൺവീനർമാരായ കെ കുഞ്ഞൻബാവ, മാസ്റ്റർ മുഹമ്മദ് പൊന്നാനി, ഫത്താഹ് പൊന്നാനി എന്നിവർ പങ്കെടുത്തു