ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് പി ഡി പി പ്രകടനം നടത്തി

ponnani channel
By -
0
കുറ്റിപ്പുറം :  ഫലസ്തീനിലെ നിരപരാധികളായ കുട്ടികളെ പോലും  ബോനിങ്ങിലൂടെ  കൊന്ന് കൊണ്ടിരിക്കുന്ന  ഇസ്രയേൽ  കൂട്ടക്കുരുതിക്കെതിരെ  ഫലസ്തീൻ ജനതക്ക്  ഐക്യ ദാർഡ്യം പ്രഖ്യാപിച്ച്  പി ഡി പി  കുറ്റിപ്പുറം  മേഖല കമ്മറ്റി  പ്രകടനം നടത്തി . 

നിസാർ കാർത്തലയുടെ  അധ്യക്ഷതയിൽ  നടന്ന പ്രതിഷേധ ജ്വാല ശശി പൂവൻചിന ഉദ്ഘാടനം ചൈതു . 
ഇന്ത്യാ രാജ്യം  കഴിഞ്ഞ കഴിഞ്ഞ കാലങ്ങളിൽ  കാത്തു സൂക്ഷിച്ച  ചേരിചേരാ  നയത്തിന് വിപരീതമായിട്ടാണ്  നരേന്ദ്ര മോദി സർക്കാർ ഇസ്രയേലിന് പിന്തുണ കൊടുത്ത നടപടിയിലൂടെ  ബോധ്യപ്പെട്ടതെന്ന് പ്രതിഷേധം ഉദ്ഘാടനം ചൈത സംസ്ഥാന സെക്രട്ടറി  ശശി പൂവ്വൻചിന പറഞ്ഞു . 

ഫലസ്തീൻ ജനതയോട് ഇസ്രായേൽ കാണിക്കുന്ന കിരാത നടപടിക്ക് മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി കൊടുത്ത പിന്തുണ പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ ജ്വാലയിൽ  പങ്കെടുത്ത്  കെ.ടി ഹുസൈൻ , ശരീഫ് പൊൻമള , ഹസ്സൻ കുട്ടി , മമ്മു,കോയ,ബീരാൻകുട്ടിപറശ്ശേരി,സുലൈമാൻ,മുസ്ഥഫ  , ബാവ , സൈനുദ്ധീൻ , നാസർ,ഷാജി,ഷറഫു,തുടങ്ങിയവർ സംസാരിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)